Latest NewsIndiaNews

ജമ്മുകാശ്മീരില്‍ ജെയ്ഷെ കമാന്ററെ കൊലപ്പെടുത്തി സൈന്യം

അവന്തിപോറ: ജമ്മുകാശ്മീരില്‍ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലില്‍ ജെയ്ഷെ കമാന്ററെ കൊലപ്പെടുത്തി സൈന്യം. ജെയ്ഷെ കമാന്ററായ ഷാം സോഫിയാണ് കൊല്ലപ്പെട്ടത്. അവന്തി പോറയിലെ ത്രാള്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. ഇതോടെ രണ്ടു ദിവസത്തിനിടെ ആറാമത്തെ ഭീകരനെയാണ് കാശ്മീരില്‍ സൈന്യം കൊലപ്പെടുത്തിയത്.

ത്രാള്‍ മേഖലയില്‍ ഭീകരരുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ തില്‍വാനി കോളനി പ്രദേശത്ത് സൈന്യം നടത്തിയ പരിശോധനയിലാണ് ഭീകരനെ കണ്ടെത്തി വധിച്ചത്. ജമ്മുകാശ്മീര്‍ പൊലീസും സി.ആര്‍.പി.എഫ് സൈനികരും പ്രദേശം വളഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

ഷോപ്പിയാനില്‍ അഞ്ച് ഭീകരരെ വധിച്ച് സൈനിക നടപടി തുടരുന്നതിനിടെയാണ് അവന്തിപോറയില്‍ ജെയ്ഷെ കമാന്ററെ സൈന്യം വധിച്ചത്. തിങ്കളാഴ്ച രാത്രിയോടെയും ചൊവ്വാഴ്ച പുലര്‍ച്ചെയും ഷോപ്പിയാനിലെ ഫീരിപോറയില്‍ ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button