ദുബായ്: ഐപിഎൽ കലാശപ്പോരാട്ടത്തിലെ ചെന്നൈയുടെ എതിരാളിയെ ഇന്നറിയാം. രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേരിടും. ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം. എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്താണ് കൊൽക്കത്ത ഡൽഹിയെ നേരിടാൻ ഒരുങ്ങുന്നത്. ആദ്യ ക്വാളിഫയറിൽ ധോണിയുടെ മികവിൽ തോറ്റുപോയ റിഷാഭ് പന്തിനും കൂട്ടുകാർക്കും ഇന്ന് ജയിച്ചാൽ സ്വപ്നതുല്യമായ ഫൈനലാണ് കാത്തിരിക്കുന്നത്.
ഐപിൽ രണ്ടാം പാദത്തിൽ മികച്ച ബാറ്റിങ് നിരയാണ് കൊൽക്കത്തയുടെ കരുത്ത്. മികച്ച ഫോമിൽ എത്തിയ സുനിൽ നരെയ്നും ഓയിൻ മോർഗൻ എന്ന ക്യാപ്റ്റന്റെ തന്ത്രവും കൊൽക്കത്തയ്ക്ക് ഫൈനലിലേക്കുള്ള സാധ്യത ഏറെയാണ്. ഡൽഹിയും കൊൽക്കത്തയും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ യുവതാരങ്ങളിലേക്കാണ് ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകൾ. മികച്ച ഫോമിൽ തുടരുന്ന ഡൽഹിയുടെ യുവതാരം പൃഥ്വി ഷാ 14 കളിയിൽ നിന്ന് 461 റൺസ് കണ്ടെത്തി. ഈ സീസണിൽ ഏറെ കൈയടി നേടിയ വെങ്കിടേഷ് അയ്യരുടെ നിർണായക മത്സരത്തിലെ പ്രകടനവും കാത്തിരിക്കുകയാണ് ആരാധകർ.
Read Also:- പുതിന വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ!
ശിഖർ ധവാനും പൃഥ്വി ഷായും നയിക്കുന്ന ഓപ്പണിങ്ങാണ് ഡൽഹിയുടെ കരുത്ത്. മധ്യനിരയിൽ ശ്രേയസ് അയ്യറും റിഷാഭ് പന്തും ടീമിനെ മുന്നോട്ട് നയിക്കും. ഷിംറോൺ ഹെറ്റമെയറും തകർപ്പൻ ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ ആർസിബിയെ തകർത്തു വിട്ട സുനിൽ നരെയ്നും ഓൾറൗണ്ടർ ഷക്കീബ് അൽ ഹസനും വെങ്കിടേഷ് അയ്യരും ഡൽഹിക്ക് വെല്ലുവിളി ഉയർത്തും. യുഎഇയിൽ വച്ച് ഇരു ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കൊൽക്കത്തയും ഡൽഹിയും ഓരോ ജയം നേടിയിട്ടുണ്ട്.
Post Your Comments