Latest NewsYouthMenNewsWomenLife Style

കാസ്റ്റ് അയൺ പാത്രങ്ങളിൽ പാചകം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ!

പാചകം ചെയ്യുന്ന പാത്രങ്ങളും ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പല രോഗാവസ്ഥകളും വരുത്തുവാൻ അനാരോഗ്യകരമായ ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ പാത്രങ്ങളിലെ പാചകം വഴിയൊരുക്കും. പാചകം ആരോഗ്യകരമാക്കാൻ ശാസ്ത്രം ചില പ്രത്യേക പാത്രങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇതിലൊന്നാണ് കാസ്റ്റ് അയൺ പാത്രങ്ങൾ അതായത് ഇരുമ്പിന്റെ പാത്രങ്ങൾ. ഇവയിൽ പാചകം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ പലതാണ്.

കാസ്റ്റ് അയേൺ പാത്രങ്ങൾ സ്വാഭാവികമായും നോൺസ്റ്റിക് അഥവാ ഒട്ടിപ്പിടിക്കാത്ത പാത്രങ്ങളാണ്. അവ പാചകം ചെയ്യാൻ എളുപ്പമാണ്. മറുവശത്ത് ആധുനിക നോൺസ്റ്റിക് പാത്രങ്ങൾ പാചകം ചെയ്യുന്ന സമയത്ത് പെർഫ്ലൂറിനേറ്റഡ് സംയുക്തങ്ങൾ ഭക്ഷണത്തിലേക്ക് കടത്തിവിടുന്നു. പ്രത്യേകിച്ചും ഭക്ഷണം അടിയിൽ നിന്ന് എടുക്കുമ്പോൾ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

കാസ്റ്റ് അയൺ കൊണ്ടുള്ള ഇരുമ്പ് പാത്രങ്ങൾ പഴകുന്തോറും മെച്ചപ്പെടുകയും ഉപരിതലം മൃദുവായി മാറുകയും മികച്ച പാചകത്തിനായി എണ്ണകൾ തുല്യമായി ഒഴുകുന്നത് എളുപ്പമാക്കുകയും ചെയ്യും. ഇരുമ്പ് പാത്രങ്ങൾ കടുപ്പമേറിയതും വളരെ കാലം നിലനിൽക്കുന്നതുമാണ്. ഇത് വാങ്ങുമ്പോൾ നല്ലതുപോലെ പാകമാക്കിയെടുക്കണം. മൂന്നോ നാലോ ദിവസം അരി കഴുകിയ വെള്ളം ഒഴിച്ചു വച്ചാൽ മതിയാകും.

പാചകം പൊതുവെ എളുപ്പമാക്കുകയും ഇന്ധനം ലാഭിക്കുകയും
ചെയ്യുന്ന ഒന്നാണ് ഇത്തരം പാത്രങ്ങൾ. കാസ്റ്റ് അയൺ കൊണ്ടുള്ള പാത്രങ്ങൾ പാകം ചെയ്യുന്നതിന് ഏറ്റവും വലിയ ഗുണം അതിന്റെ താപനിലയാണ്. ഈ ഭാരമേറിയ ലോഹപ്പാത്രങ്ങൾ താപനില ഉയർന്നതോ താഴ്ന്നതോ ആണെങ്കിൽപോലും അടിയിൽ ഉടനീളം താപനില നിൽക്കുന്നത് ഉറപ്പാക്കുന്നു. ഭക്ഷണം വളരെനേരം ചൂടായി തുടരുകയും ഗ്യാസ് ലാഭിക്കുകയും ചെയ്യാം. ഇത്തരം പാത്രങ്ങളിൽ പാകം ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ ചൂട് കൂടുതൽ സമയം നിലനിൽക്കുന്നു.

ഈ പാത്രത്തിൽ പാചകം ചെയ്യുമ്പോൾ കുറഞ്ഞ അളവിൽ മാത്രമേ എണ്ണ ഉപയോഗിക്കേണ്ടതുള്ളൂ. അലുമിനിയം, സ്റ്റൈയിൻലെസ് സ്റ്റീൽ പാത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരുമ്പ് പാത്രങ്ങൾ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കാസ്റ്റ് അയൺ കൊണ്ടുള്ള ഇരുമ്പ് പാത്രം ചൂടാക്കുകയും ആന്തരിക പാളിയിലുടനീളം എണ്ണ പരത്തുകയും ചെയ്യുന്നതാണ് ഇതിന്റെ പാചകരീതി.

Read Also:- മുഖക്കുരുവിന് കാരണമാകുന്ന ശീലങ്ങൾ ഇവയാണ്!

പാത്രത്തിൽ പൊതിഞ്ഞ എണ്ണയുടെ പാളി ഭക്ഷണം പാചകം ചെയ്യാൻ ധാരാളമാണ്. അതിലൂടെ എണ്ണയുടെ ഉപയോഗം പാചകത്തിന് നമുക്ക് കുറയ്ക്കാൻ സാധിക്കും. എണ്ണയുടെ ഉപയോഗം ഹൃദ്രോഗം അടക്കമുള്ള പല രോഗങ്ങൾക്കും കാരണമാകുന്ന ഒന്നാണ്.

shortlink

Post Your Comments


Back to top button