തിരുവനന്തപുരം : സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട് 348 കേസുകൾ നിലവിലുണ്ടെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. ഇതിൽ സംസ്ഥാന സഹകരണ ബാങ്കിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
174 കേസുകളാണ് സംസ്ഥാന സഹകരണ ബാങ്കിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൺസ്യൂമർ ഫെഡിൽ 29 കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്. സഹകരണ മേഖയിലെ വിജിലൻസ് സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു.
Read Also : സംസ്ഥാനത്ത് കുഴൽപ്പണക്കേസുകൾ കൂടുതൽ മലപ്പുറത്ത്: തെക്കൻ ജില്ലകളിൽ കേസുകളില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി
സഹകരണ സംഘങ്ങളിൽനിന്ന് വായ്പയെടുത്തവർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെങ്കിൽ അവരുടെ കുടുംബങ്ങൾക്ക് റിസ്ക്ക് ഫണ്ടിന്റെ പരിരക്ഷ നൽകുമെന്നും മന്ത്രി അറിയിച്ചു. കേരള ബാങ്ക് വിദ്യാഭ്യാസ വായ്പ നൽകുന്നത് പരിഗണിക്കും. കേരള ബാങ്കിലെ 1600 തൊഴിലവസരങ്ങൾ ഒരു മാസത്തിനകം പി എസ്സിക്ക് റിപ്പോർട്ട് ചെയ്യും എന്നും മന്ത്രി പറഞ്ഞു.
Post Your Comments