ഫ്ലോറിഡ: പതിന്നാലുകാരനായ വിദ്യാര്‍ത്ഥിയെ തന്‍റെ കാറില്‍ വച്ച് നിരന്തരം ലൈംഗിക ബന്ധത്തിന് ഇരയാക്കിയ മുപ്പത്തിയൊന്ന്കാരിയായ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട്.
അമേരിക്കയിലെ ഫ്ലോറിഡയിൽ നടന്ന സംഭവത്തിൽ മിഡിൽ സ്‍കൂളിലെ അധ്യാപികയായ ബ്രിട്ടനി ലോപ്പസ് തന്റെ കാറിൽ വച്ച് ഒരു വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലാക്കുകയായിരുന്നു. നാടക അധ്യാപികയായ ഇവര്‍ കൗമാരക്കാരനായ വിദ്യാര്‍ത്ഥിയെ ഒന്നിലധികം തവണ ലൈംഗിക ബന്ധത്തിന് ഇരയാക്കി. വിവാഹിതയായ മുറേ ഓഗോസ്റ്റ് മുതല്‍ കഴിഞ്ഞ രണ്ടുമാസക്കാലം തന്‍റെ മുന്‍ വിദ്യാർത്ഥിയായ കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
സ്ത്രീധനപീഡനം: യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്‍റെ അമ്മയും അറസ്റ്റിൽ
സ്‍കൂളിലെ ബാസ്‌ക്കറ്റ്ബോൾ പരിശീലനത്തിനു ശേഷം പലപ്പോഴും കുട്ടിയെ തന്‍റെ കാറില്‍ കൂട്ടിക്കൊണ്ടുപോയിരുന്ന ടീച്ചര്‍ കാറിൽ വച്ച് വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാർത്ഥിയുടെ സഹോദരിയാണ് അധ്യാപികയും സഹോദരനും തമ്മിലുള്ള വഴിവിട്ട ബന്ധം തിരിച്ചറിഞ്ഞത്. ഈ വിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ പിതാവ് അധ്യാപികയുടെ നഗ്നചിത്രങ്ങളും മറ്റും മകന്‍റെ ഫോണിൽ നിന്ന് കണ്ടെത്തുകയായിരുന്നു. വിദ്യാർത്ഥിയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നാണ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നാല് വർഷമായി ഇതേ സ്‍കൂളിലെ അധ്യാപികയായ ബ്രിട്ടിനി ലോപ്പസ് മുറെ ടീച്ചര്‍ ഓഫ് ദ ഇയര്‍ പുരസ്‍കാരവും നേടിയിട്ടുണ്ട്. ആരോപണ വിധേയയായ അധ്യാപികയെ സ്‍കൂളില്‍ നിന്ന് പുറത്താക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments