Latest NewsNewsIndia

സവര്‍കര്‍ മഹാനായ സ്വാതന്ത്ര്യ സമരസേനാനി, അദ്ദേഹത്തെ അവഗണിക്കുന്നതും അധിക്ഷേപിക്കുന്നതും തെറ്റ്: രാജ്​നാഥ്​ സിങ്​

ന്യൂഡല്‍ഹി: സവര്‍കര്‍ മഹാനായ സ്വാതന്ത്ര്യ സമരസേനാനി. അദ്ദേഹത്തെ അവഗണിക്കുന്നതും അധിക്ഷേപിക്കുന്നതും പൊറുക്കാനാവാത്ത തെറ്റാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​. വി.ഡി സവര്‍കറെക്കുറിച്ച്‌​ ഉദയ്​ മഹുര്‍കര്‍ എഴുതിയ പുസ്​തകത്തിന്‍റെ പ്രകാശനച്ചടങ്ങിലാണ് രാജ്​നാഥ്​ സിങ്ങിന്‍റെ പ്രസ്​താവന.

Also Read:ശുചിമുറിയെന്ന് കരുതി യാത്രക്കിടയില്‍ ട്രെയിനി‍ന്‍റെ വാതില്‍ തുറന്ന പത്തുവയസ്സുകാരന്‍ പുറത്തേക്ക്​ വീണ്​ മരിച്ചു

‘ഈ പുസ്​തകം ഒരു പാട്​ ഗവേഷണത്തിന്​ ശേഷം എഴുതിയതാണ്​. എഴുത്തുകാരനെ അഭിനന്ദിക്കുന്നു. വീര്‍ സവര്‍കറെ വായിക്കുന്നത്​ എളുപ്പമല്ല. ഈ പുസ്​തകം സവര്‍കറെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ ദൂരീകരിക്കും. വിവിധ ആശയക്കാരായ ഒരുപാട്​ പേര്‍ സവര്‍കറെക്കുറിച്ച്‌​ പുസ്​തകം എഴുതിയിട്ടുണ്ട്​. എന്നിട്ടും അദ്ദേഹത്തെ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചില്ല’, രാജ്​നാഥ്​ സിങ്ങ് പറഞ്ഞു.

‘സവര്‍കര്‍ മഹാനായ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. അദ്ദേഹത്തെ അവഗണിക്കുന്നതും അധിക്ഷേപിക്കുന്നതും മാപ്പര്‍ഹിക്കാത്ത തെറ്റാണ്​. ചില പ്രത്യേക ആശയക്കാര്‍ അദ്ദേഹത്തെക്കുറിച്ച്‌​ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്​. അദ്ദേഹം രണ്ടുതവണ ബ്രിട്ടീഷുകാരാല്‍ ജീവപര്യന്ത്യത്തിന്​ വിധിക്കപ്പെട്ടയാളാണ്​. ചിലര്‍ അദ്ദേഹത്തെ നാസിയാക്കുന്നുണ്ട്​. മാര്‍ക്​സിസ്​റ്റ്​ ലെനിനിസ്റ്റ്​ ആശയത്തില്‍ വിശ്വസിക്കുന്നവരാണ്​ ഇങ്ങനെ ചെയ്യുന്നത്​. അദ്ദേഹം ഒരു ദേശീയവാദിയാണ്​. മറ്റൊന്നുമല്ല’, രാജ്​നാഥ്​ സിങ്ങ്​ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button