ന്യൂഡല്‍ഹി: നടന് നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്കാരിക ലോകത്തിനും നഷ്ടമാണെന്ന് മോദി പറഞ്ഞു. ‘നെടുമുടി വേണു വൈദഗ്ദ്ധ്യമുള്ള നടനാണ്. അദ്ദേഹം ഒരു എഴുത്തുകാരന് കൂടിയായിരുന്നു. നാടകത്തിലും അഭിനിവേശം വ്യക്തിയാണ് നെടുമുടി’- മോദി ട്വീറ്റ് ചെയ്തു.
Read Also: ഐഎസിന്റെ ഖജനാവ് സൂക്ഷിപ്പുകാരനെ സുരക്ഷാസേന പിടികൂടി: സുപ്രധാന നേട്ടമെന്ന് ഇറാഖ്
കഴിഞ്ഞ ദിവസമാണ് നെടുമുടി വേണു അന്തിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്മാരില് ഒരാളാണ് കേശവന് വേണുഗോപാലന്‍ നായര്‍ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം.
Post Your Comments