തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ എന്തുകൊണ്ട് ബിഷപ്പിനെ പിന്തുണച്ചുവെന്ന് വ്യക്തമാക്കി പി സി ജോർജ് രംഗത്ത്. സംഭവത്തിൽ കന്യാസ്ത്രീകള്‍ പറഞ്ഞതെല്ലാം കളവാണെന്ന് പൂർണമായും ബോധ്യപ്പെട്ടതിനാലാണ് ബിഷപ്പിനെ പിന്തുണച്ചതെന്ന് പി സി ജോർജ് പറയുന്നു. ബിഹൈന്റ് ദി വുഡ്സില്‍ സംവിധായകന്‍ മേജര്‍ രവിയുമായുള്ള അഭിമുഖത്തിലാണ് ജോര്‍ജിന്റെ പ്രതികരണം. ‘സ്ത്രീകളെ പിന്തുണയ്ക്കുന്ന ആളാണെന്ന് താങ്കള്‍ പറയുന്നു. പിന്നെ എന്തുകൊണ്ടാണ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചത്’ എന്ന മേജർ രവിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പി സി.
‘ഫ്രാങ്കോ മുളയ്ക്കൽ എന്റെ അപ്പനൊന്നുമല്ല. അയാളുടെ വിഷയം ഞാൻ പരിശോധിച്ചു. പരിശോധിച്ചപ്പോൾ കന്യാസ്ത്രീകള്‍ പറഞ്ഞതെല്ലാം കളവാണെന്ന് തനിക്ക് പൂര്‍ണമായും ബോധ്യപ്പെട്ടിരുന്നു. കന്യാസ്ത്രീകള്‍ എന്തിനാണ് രാത്രി 10.30 യ്ക്ക് അവിടെ പോയത്. അച്ചൻ വിളിച്ചോ? കന്യാസ്ത്രീ പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിന്റെ ഉടുപ്പ് തേച്ച് കൊടുക്കാൻ രാത്രി പത്തരയ്ക്ക് ആണ് അവർ ചെല്ലുന്നത്. ഫ്രാങ്കോ അവരുടെ തലമുടി പിടിച്ച് വലിച്ചു, അവരുടെ വേണ്ടാത്ത ഭാഗങ്ങളില്‍ പിടിച്ചു എന്നൊക്കെയാണ് കന്യാസ്ത്രീ പറഞ്ഞത്. അത്രയേ ഉള്ളൂ. അങ്ങനെ ഉണ്ടെങ്കിലും തെറ്റാണ്.
Also Read:സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: മഴക്കെടുതിയില്‍ മൂന്നു മരണം
തലേന്ന് രാത്രി തന്നെ ദ്രോഹിച്ചെന്ന് പറയുന്ന മെത്രാന് പിറ്റേന്ന് രാവിലെ എങ്ങനെയാണ് കന്യാസ്ത്രീ മാമോദിസ ചടങ്ങിനിടെ മെത്രാന്റെ മുന്നില്‍ സന്തോഷിച്ച് ചിരിച്ച് കളിച്ച് എങ്ങനെ കോഴി ഇറച്ചി വിളമ്പിക്കൊടുക്കും? നൂറ് ശതമാനം ഈ കന്യാസ്ത്രീ തെറ്റാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. ബിഷപ്പ് പോലീസിൽ ഇവർക്കെതിരെ പരാതി നല്‍കി കഴിഞ്ഞ് 2 ദിവസം കഴിഞ്ഞപ്പോഴാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയത്. ആദ്യം ബിഷപ്പ് ആണ് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ബിഷപ്പ് കന്യാസ്‌ത്രീയ്‌ക്കെതിരെ പരാതി നൽകിയത്. ഇതിനു ശേഷമാണ് കന്യാസ്ത്രീ പരാതി നൽകുന്നത്. കൈപ്രയോഗമേ ഉള്ളൂവെന്നായിരുന്നു ആദ്യം കന്യാസ്ത്രീയുടെ മൊഴി. എന്നാല്‍ എഫ്‌ഐആര്‍ വന്നപ്പോ 13 തവണ ബലാത്സംഗം ചെയ്തുവെന്നായി. ബലാത്സംഗത്തിന് ഇരയായെങ്കില്‍ തന്നെ സെക്രട്ടറിയേറ്റിന് മുന്‍പിലാണോ കന്യാസ്ത്രീ സത്യാഗ്രഹം ഇരിക്കേണ്ടിയിരുന്നത്? ഹൈക്കോടതിക്ക് മുൻപിലാണോ സസത്യാഗ്രഹം ഇരിക്കേണ്ടത്?. ഉടുപ്പ് ഊരി നടക്കുന്ന കന്യാസ്ത്രീകൾ വൃത്തികെട്ട സ്ത്രീകൾ ആണ്. മഠത്തില്‍ നിന്ന് പുറത്താക്കിയിട്ടും കന്യാസ്ത്രീകള്‍ എന്തിനാണ് തിരുവസ്ത്രം ഇടുന്നത്. അവരെന്തിനാണ് ഉടുപ്പിട്ട നടക്കുന്നത്? അഹങ്കാരാമണത്. ഉടുപ്പിട്ടാല്‍ ആണ് മറ്റ് കാര്യങ്ങള്‍ എളുപ്പമാവുക. ഒരു മറ ആയല്ലോ’, പിസി ആരോപിച്ചു.
ഫ്രാങ്കോ മുളയ്ക്കെലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കെതിരെ നേരത്തേ ജോര്‍ജ് നടത്തിയ പ്രതികരണം വലിയ വിവാദമായിരുന്നു. 13 തവണ പീഡിപ്പിക്കപ്പെട്ടെുന്ന പറയുന്ന കന്യാസ്ത്രീ ആദ്യത്തെ 12 തവണയും പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു പി സി അന്ന് ചോദിച്ചത്. തന്റെ വിലയിരുത്തലിൽ ഉറച്ച് നിൽക്കുകയാണ് പി സി ഇപ്പോഴും.
Post Your Comments