KollamMalappuramNattuvarthaKeralaNews

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: മഴക്കെടുതിയില്‍ മൂന്നു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ മൂന്നു മരണം. കരിപ്പൂര്‍ സ്വദേശികളായ സുമയ്യ അബു ദമ്പതികളുടെ മക്കള്‍ റിസ്വാന (8), ഏഴുമാസം പ്രായമുള്ള റിന്‍സാന, കൊല്ലം നാഗമല സ്വദേശി ഗോവിന്ദരാജന്‍ (65) എന്നിവരാണ് മരിച്ചത്.

കരിപ്പൂര്‍ മാതംകുളത്ത് ചൊവ്വാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കുട്ടികള്‍ ഉറങ്ങികിടന്നിരുന്ന മുറിയുടെ ഭിത്തി തകര്‍ന്നു വീണാണ് ദാരുണാന്ത്യം സംഭവിച്ചത്. മുഹമ്മദ് കുട്ടിയുടെ വീടാണ് കനത്ത മഴയില്‍ തകര്‍ന്ന് വീണത്. മുഹമ്മദ് കുട്ടിയുടെ മകളായ സുമയ്യയുടെ മക്കളാണ് ഇരുവരും. മാതാവിന്റെ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു അവര്‍. വീട്ടിലുള്ള മറ്റുള്ളവര്‍ പ്രഭാത പ്രാര്‍ത്ഥനയ്ക്കായി നേരത്തെ എഴുന്നേറ്റതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്ന വീടിന്റെ മുകളിലുള്ള പറമ്പില്‍ മറ്റൊരു വീടിന്റെ നിര്‍മ്മാണ ജോലി നടക്കുന്നുണ്ടായിരുന്നു. തറ നിര്‍മ്മാണത്തിനായി എടുത്ത മണ്ണാണ് കനത്ത മഴയെ തുടര്‍ന്ന് ഇവരുടെ വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണത്. അതേസമയം കൊല്ലം തെന്മല നാഗമലയില്‍ തോട്ടില്‍ വീണ് നാഗമല സ്വദേശി ഗോവിന്ദരാജന്‍ മരിച്ചു. വീട്ടിലേക്ക് പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കവേ തോട്ടില്‍ വീഴുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button