ചെന്നൈ: മാവോവാദി ബന്ധം സംശയിച്ച് കോയമ്പത്തൂര്‍ ജില്ലയിലെ മൂന്നിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. ചൊവ്വാഴ്ച രാവിലെയാണ് റെയ്ഡ് തുടങ്ങിയത് .പൊള്ളാച്ചി,പുളിയകുളം, സുങ്കം എന്നീ ഭാഗങ്ങളിലാണ് റെയ്ഡ്.മാവോവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്നുപേരുടെ വീടുകളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.
കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്. ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ക്കായി എന്‍.ഐ.എ റെയ്ഡ് നടത്തുന്നുണ്ട്. യുപിയിലും ഡല്‍ഹിയിലും കശ്മീരിലും റെയ്ഡ് തുടരുകയാണ്.
Post Your Comments