KeralaLatest NewsNews

‘ഇരട്ട എഞ്ചിൻ ഹെലികോപ്ടർ വേണം’: വീണ്ടും ഹെലികോപ്ടർ വാടകയ്‌ക്കെടുക്കാനൊരുങ്ങി പിണറായി സർക്കാർ

ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ ഇതുവരെ ജിഎസ്ടി ഉൾപ്പെടെ 22,21,51000 രൂപ ചെലവായെന്നാണ് കണക്കുകൾ

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ വീണ്ടും ഹെലികോപ്ടർ
വാടകയ്‌ക്കെടുക്കാൻ ടെണ്ടര്‍ വിളിച്ച് സംസ്ഥാന സർക്കാർ. ഒൻപത് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്ടർ വാടകയ്‌ക്കെടുക്കാനാണ് സർക്കാർ പുതിയ ടെണ്ടര്‍ വിളിച്ചിരിക്കുന്നത്.

കോവിഡ് ഒന്നാം തരംഗത്തിനിടയിൽ 2020 ഏപ്രിലിലാണ് പൊലീസിന്‍റെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ഡൽഹിയിലെ പൊതുമേഖലാ സ്ഥാപനമായ പവൻഹൻസിൽ നിന്നുമാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. 20 മണിക്കൂർ പറത്താൻ 1.44 കോടി വാടകയും അതിൽ കൂടുതലായാൽ മണിക്കൂറിന് 67000 രൂപയുമെന്നാണ് കണക്ക്.

Read Also  :  വിദ്യാഭ്യാസമില്ലാത്തവർ രാജ്യത്തിന് ഭാരം, നരേന്ദ്ര മോദി ‘ഡെമോക്രാറ്റിക് ലീഡര്‍’: അമിത് ഷാ

എന്നൽ, ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ ഇതുവരെ ജിഎസ്ടി ഉൾപ്പെടെ 22,21,51000 രൂപ ചെലവായെന്നാണ് കണക്കുകൾ. മാസവാടകയും അനുബന്ധ ചെലവുകൾക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നല്‍കിയത്.മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം തുടങ്ങിയവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്റ്ററിന്‍റെ ഉപയോഗം നടന്നില്ലെന്നും ആക്ഷേപമുണ്ട്. വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപറേഷന് ഉപയോഗിച്ചുവോ എന്നതിനടക്കമുള്ള ചോദ്യങ്ങൾക്ക് പൊലീസിന് വ്യക്തമായ മറുപടിയില്ലെന്നാണ് ആരോപണം. ഇത്തരം വിവാദങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഹെലികോപ്റ്റര്‍ വീണ്ടും  വാടകയ്‌ക്കെടുക്കാന്‍ സർക്കാർ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button