KeralaLatest NewsNews

കേരളം അടക്കം മൂന്നു സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ 24 മണിക്കൂറിനിടെ പെയ്തത് അതിതീവ്ര മഴ

ന്യൂഡല്‍ഹി: അറബി കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ 24 മണിക്കൂറിനിടെ പെയ്തത് അതിതീവ്ര മഴ. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ അതി തീവ്ര മഴയാണ് പെയ്തതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിട്ടുണ്ട്. കേരളം, ആന്‍ഡമാന്‍, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ തീവ്രമോ അതി തീവ്രമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

Read Also : ലഹരി കടത്തില്‍ വിദഗ്ദ്ധര്‍ സ്ത്രീകള്‍ :സാനിറ്ററി നാപ്കിനിലും അടിവസ്ത്രങ്ങളിലും മാരകമായ ലഹരി വസ്തുക്കള്‍ തിരുകിവെയ്ക്കും

കേരളത്തില്‍ ഇത്തിക്കരയാറില്‍ രൂക്ഷമായ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാര്‍ ഒഴുകുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. വീടുകളില്‍ വെള്ളം കയറി. ജലനിരപ്പ് ഉയര്‍ന്നതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടിയിലെ റെയില്‍വെ അടിപ്പാത വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.

പത്തനംതിട്ടയില്‍ രണ്ടു ദിവസമായി തുടരുന്ന മഴയില്‍ അച്ചന്‍കോവില്‍ ആറ് കരകവിഞ്ഞു. പത്തനംതിട്ട നഗരത്തിനു സമീപ പ്രദേശങ്ങളായ താഴൂര്‍ക്കടവ്, വെട്ടൂര്‍, കുമ്പഴ, ഓമല്ലൂര്‍ റോഡുകളില്‍ വെള്ളം കയറി. ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയില്ല. ലോറിയും ബസും ഒഴികെയുള്ള വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി. ഇവിടെ ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button