AlappuzhaKottayamIdukkiErnakulamThrissurKeralaNattuvarthaLatest NewsIndiaNews

കലിതുള്ളി കാലവർഷം, ചാലക്കുടിയിൽ കണ്ട്രോൾ റൂം തുറന്നു, ജാഗ്രത പുലർത്താൻ നിർദ്ദേശം

ചാലക്കുടി: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയുടെ പശ്ചാത്തലത്തിൽ ചാലക്കുടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ള 60 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട് .മുന്‍ കരുതലിന്റെ ഭാഗമായി 50 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍- 0480 2705800, 8848357472.

Also Read:ബിസ്‌കറ്റ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഇക്കര്യങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും

അതേസമയം, ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് 115.6 മിലീ മീറ്റർ മുതൽ 204.4 മില്ലീ മീറ്റർ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഇവിടെ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും നല്ല മഴ ലഭിക്കുമെന്നാണ് പ്രവചനം.

മഴയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരേയ്ക്കും മൂന്ന് മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മലപ്പുറത്ത് വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് രണ്ടു കുട്ടികൾ മരണപ്പെട്ടിരുന്നു. പ്രളയസാധ്യത നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത വേണമെന്ന് വിവിധ ജില്ലകൾക്ക് സർക്കാർ അറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button