‘100 കോടി കൊടുത്തു ഒരു പുതിയ വീട് വാങ്ങൂ ഗയ്‌സ്’: ഇ ബുൾജെറ്റ് സഹോദരന്മാർക്ക് ട്രോൾ മഴ

'കന്നാസിനെയും കടലാസ്സിനെയും ഓർമ്മ വന്നു... ആ കാബൂളിവാല ട്രൗസറും പുറത്തൊരു ചാക്കും'; ട്രോളി സോഷ്യൽ മീഡിയ

കൊച്ചി: വിവാദങ്ങള്‍ക്ക് ശേഷം വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയ ഇ ബുള്‍ജെറ്റ് സഹോദരന്മാരെ ട്രോളി സോഷ്യൽ മീഡിയ. ഇരുവരെയും പരിഹസിച്ച് നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്ക് ശേഷം പുതിയ വീടുകിട്ടിയെന്ന് ഇരുവരും കഴിഞ്ഞ ദിവസം പുറത്തിറക്കിയ യൂ ട്യൂബ് വീഡിയോയില്‍ പറഞ്ഞു. ഇരുവരെയും പരിഹസിച്ചും ട്രോളിയും നിരവധി പേരാണ് രംഗത്തുള്ളത്. സഹോദരന്മാരെ പിന്തുണച്ചുകൊണ്ടും ആളുകൾ രംഗത്തുണ്ട്.

‘100 കോടി കൊടുത്തു ഒരു പുതിയ വീട് വാങ്ങു ചേട്ടന്മാരെ…’ എന്നാണു ഒരാളുടെ കമന്റ്. ‘ഇത്രയും സബ്സ്ക്രൈബേഴ്‌സ് ഉണ്ടായിട്ടും നിനക്കൊന്നും ഒരു വീട് വാടകക്ക് തരാൻ ആരുമില്ല അല്ലെ’ എന്നും ഒരാൾ സംശയത്തോടെ ചോദിക്കുന്നുണ്ട്. ‘ഒരു പത്തോ ഇരുപതോ കോടി മുടക്കി ഒരു വീട് അങ്ങ് പണി ഗയ്സ്’ ഇങ്ങനെ പോകുന്നു കമന്റുകൾ.

Also Read:ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന​ത് വ്യാജ​പ്ര​ചാ​രണം: എല്ലാത്തിനും തന്‍റെ പേര് വലിച്ചിഴക്കുകയാണെന്ന് കെ.സി വേണുഗോപാൽ

‘വിവാദങ്ങൾക്ക് ശേഷം വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടു. പലരും തങ്ങള്‍ക്ക് വീടുതരാന്‍ മടിച്ചു. ആദ്യം വീട് തരാമെന്ന് ഏറ്റവര്‍ വൈകുന്നേരമാകുമ്പോഴേക്കും പിന്മാറി. ചിലര്‍ വീട് ലഭിക്കുന്നത് മുടക്കി. ഇതിനെല്ലാം കേരള പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും മാധ്യമങ്ങളോടും നന്ദിയുണ്ട്. കരാര്‍ കാലാവധി കഴിയുന്നതിന് മുമ്പാണ് ഇറക്കിവിട്ടത്. അതുകൊണ്ടുതന്നെ വീട്ടിലെ സാധനങ്ങള്‍ എല്ലാം അതേപടി ഇരിക്കുന്നുവെന്ന് മുദ്രപത്രത്തിലെഴുതി ഒപ്പിട്ട ശേഷം മാത്രമേ വീട്ടില്‍ നിന്നിറങ്ങൂന്നു. വീട്ടില്‍ വന്ന് കയറിയ അന്ന് മുതല്‍ നിര്‍ഭാഗ്യം പിന്തുടരുകയാണ്. ഈ വീട്ടില്‍ താമസം തുടങ്ങിയ ശേഷമാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടായത്. ഈ വീട് അശുഭ ലക്ഷണമാണ്. ഐശ്വര്യമില്ലാത്ത വീടാണ്. വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് സാധനങ്ങള്‍ കയറ്റി അയക്കുകയാണ്’- ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ പറഞ്ഞു.

Share
Leave a Comment