KozhikodeNattuvarthaLatest NewsKeralaNews

ഭക്ഷണം കഴിക്കാൻ വന്നയാൾ ഹോട്ടൽ അടിച്ചു തകർത്ത് ജീവനക്കാരെ മർദ്ദിച്ചെന്ന് പരാതി

കോഴിക്കോട്: ഭക്ഷണം കഴിക്കാൻ വന്നയാൾ യാതൊരു പ്രകോപനവും ഇല്ലാതെ ഹോട്ടൽ അടിച്ചു തകർത്ത് ജീവനക്കാരെ മർദ്ദിച്ചെന്ന് പരാതി. കോഴിക്കോട് നടുവണ്ണൂർ ജനത ഹോട്ടലിലാണ് സംഭവം. സംഭവത്തില്‍ ശരത്ത്(33) എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

Also Read:സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: മഴക്കെടുതിയില്‍ മൂന്നു മരണം

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ശരത്ത് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയത്. തുടർന്നായിരുന്നു യാതൊരു പ്രകോപനവും ഇല്ലാതെ യുവാവ് അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. യുവാവ് ഹോട്ടലിലെ കൗണ്ടറും സി സി ടി വി സ്‌ക്രീനും അടിച്ചുതകര്‍ക്കുകയും ഹോട്ടല്‍ ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി പ്രതിയെ റിമാന്‍ഡ് ചെയ്തു.

നടുവണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ജനതാ ഹോട്ടലില്‍ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button