തിരുവനന്തപുരം : അയൽ സംസ്ഥാനങ്ങളിൽ മഴ കനത്തതോടെ കേരളത്തിലേക്കുള്ള പച്ചക്കറികളുടെ വില കുതിച്ച് ഉയരുന്നു. തക്കാളിക്കും സവാളയ്ക്കും വില ഇരട്ടിയായി. കനത്ത മഴയില്‍ ഏക്കറ് കണക്കിന് കൃഷി നശിച്ചതാണ് വില ഉയരാന്‍ കാരണം.കോലാറിലെ കൃഷിയിടങ്ങള്‍ കനത്ത മഴയില്‍ വെള്ളക്കെട്ടിലാണ്. ചിത്രദുര്‍ഗ, ചിക്കമഗളൂരു, ധാര്‍വാഡ് എന്നിവടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കുള്ള സവാള അധികവും എത്തുന്നത്.
ഏക്കര്‍ കണക്കിന് കൃഷി നശിച്ചതോടെ 25-30 രൂപയായിരുന്ന സവാളയ്ക്ക് വില 50 രൂപയായി. മൊത്തവിപണിയില്‍ 20 രൂപയായിരുന്ന തക്കാളി 49-ലെത്തി. ബീന്‍സ്, കാരറ്റ്, പയര്‍ തുടങ്ങിയവയുടെ സ്ഥിതിയും സമാനമാണ്. വിളവെടുപ്പ് കുറഞ്ഞതോടെ ചരക്ക് ലോറികളുടെ വരവും കുറഞ്ഞു.
Read Also : പെട്രോളിനെയും ഡീസലിനേയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് വൻ നഷ്ടമുണ്ടാക്കും: ധനമന്ത്രി
അതേസമയം, ഇത് തത്ക്കാലിക വര്‍ധനവ് മാത്രമെന്നും മഴ കുറയുന്നതോടെ വില താഴുമെന്നുമാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.
Post Your Comments