Latest NewsNewsIndia

കാമുകന്റെ അമ്മയാകാൻ ആഗ്രഹം, കാമുകന്റെ അച്ഛനെ വിവാഹം കഴിച്ച് യുവതി: വിചിത്ര തീരുമാനത്തിന് പിന്നിലെ കാരണമിത്

കാമുകന്റെ അച്ഛനെ വിവാഹം കഴിച്ച് യുവതി: കാരണം കേട്ട് അന്ധംവിട്ട് സോഷ്യൽ മീഡിയ

സ്വന്തം കാമുകന്റെ അച്ഛനെ വിവാഹം കഴിച്ച് സോഷ്യൽ മീഡിയകളിലെ അമ്പരപ്പിച്ചിരിക്കുകയാണ് ടിക് ടോക്ക് യൂസർ ആയ @ys.amri. യുവതിയുടെ വിചിത്രമായ തീരുമാനത്തിന് പിന്നിലെ കാരണമറിഞ്ഞ് അന്ധാളിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസമാണ് യുവതി തന്റെ കാമുകന്റെ പിതാവിനെ വിവാഹം കഴിച്ച വിവരം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിക്കുന്നത്. പോസ്റ്റ് നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായത്.

Also Reda:മൂന്നുമാസം റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കും: ഭക്ഷ്യമന്ത്രി

അടുത്തിടെയാണ് തന്റെ കാമുകന്റെ അമ്മ മരിച്ചത് എന്നും, അമ്മ മരിച്ചതിനു ശേഷം കാമുകൻ വിഷാദരോഗത്തിന് അടിമയായെന്നും വിഷാദമഗ്നനായി ഇരിക്കുന്ന ബോയ്‌ഫ്രണ്ടിന്റെ കാര്യത്തിൽ തനിക്ക് വലിയ ആശങ്കയുണ്ടായിരുന്നുവെന്നും യുവതി പോസ്റ്റിൽ വ്യക്തമാക്കുന്നു. ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ തനിക്ക് ഒരമ്മയില്ലലോ എന്ന കാമുകന്റെ സങ്കടം തനിക്ക് താങ്ങാനാകുന്നതല്ലെന്നും കാമുകന്റെ ‘അമ്മയില്ലായ്‌മ’ അവസാനിപ്പിക്കാനാണ് താൻ അവന്റെ അച്ഛനെ വിവാഹം ചെയ്തത് എന്നാണ് യുവതി പറയുന്നത്.

‘അപ്രതീക്ഷിതമായിട്ടായിരുന്നു അവന്റെ അമ്മ മരിച്ചത്. ഈ സങ്കടത്തിന്റെ വേളയിൽ അവന്റെ മനസ്സിനെ സന്തോഷിപ്പിക്കാൻ സാധ്യമായതെന്തും ഞാൻ ചെയ്യും. അവന്റെ അച്ഛനെ വിവാഹം ചെയ്യുന്നതിലൂടെ ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ അവന് ഒരമ്മയില്ലാത്ത കുറവ് ഉണ്ടാകില്ല’, യുവതി പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. യുവതിയുടെ തീരുമാനത്തിന് സമ്മിശ്ര അഭിപ്രായമാണ് ഉയരുന്നത്. നിരവധി പേർ ഈ വിചിത്രമായ തീരുമാനത്തിലുള്ള തങ്ങളുടെ അന്ധാളിപ്പും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button