COVID 19ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

കേരളം സുരക്ഷിത സ്ഥാനത്തേക്ക്, 18 വയസ് കഴിഞ്ഞ 82 ശതമാനം പേരിലും ആന്റി ബോഡിയെന്ന് സർക്കാർ

തിരുവനന്തപുരം: കേരളം സുരക്ഷിത സ്ഥാനത്തെക്കെന്നതിന്റെ സൂചനയായി കേരളം നടത്തിയ സീറോ പ്രിവേലന്‍സ് പഠന റിപ്പോര്‍ട്ട്. സംസ്ഥാനം ആദ്യമായി നടത്തിയ സീറോ സര്‍വ്വയലന്‍സ് പഠന റിപ്പോര്‍ട്ടിൽ പതിനെട്ട് വയസിന് മുകളിലുള്ളവരില്‍ 82 ശതമാനം പേരിലും ആന്റി ബോഡി സാന്നിധ്യം കണ്ടെത്തി. 5 മുതല്‍ 17 വയസ്‌ വരെ പ്രായമുള്ള കുട്ടികളില്‍ 40.2 ശതമാനം പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്.

Also Read:‘പങ്കാളി ഇങ്ങനെയായിരുന്നെങ്കിൽ..’ : ഭാര്യയെക്കുറിച്ചുള്ള പുരുഷന്റെ കാഴ്ചപ്പാട് ഇങ്ങനെ

അതേസമയം, ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തില്‍ 65.4 ശതമാനം പേരും പ്രതിരോധശേഷി ആര്‍ജിച്ചുവെന്നാണ് കണ്ടെത്തല്‍. വാക്സിനേഷന്‍ പരമാവധി പേരിലേക്ക് എത്തിക്കാനായതിന്റെ ഫലമാണ് ഈ കണക്കുകളെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ന് നടന്ന നിയമസഭ സമ്മേളനത്തിൽ യുഡിഎഫ് എംല്‍എമാര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് സെപ്റ്റംബറില്‍ നടത്തിയ സീറോ സര്‍വ്വയലന്‍സ് പഠനത്തിലെ കണ്ടെത്തലുകള്‍ മറുപടിയായി സർക്കാർ പുറത്തു വിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button