
മലപ്പുറം: കാണാതായ നിലമ്പൂരിലെ എം.എല്‍.എ പി.വി അന്‍വറിനെ കണ്ടെത്താൻ ടോർച്ചുമായി യൂത്ത് കോൺഗ്രസ്. എം.എല്‍.എയെ കാണാനില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പുതിയ സമരത്തിനാണ് രൂപം കൊടുത്തിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മറ്റി ഇന്ന് ടോര്‍ച്ച് മാര്‍ച്ച് നടത്തും.
തിങ്കളാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന മാര്‍ച്ച് ഡി.സി.സി പ്രസിഡന്‍റ് വി.എസ് ജോയ് ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷം ആദ്യം അന്‍വറിനെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അതേസമയം, തന്നെ നിരന്തരമായി വേട്ടയാടുകയാണ് കോൺഗ്രസ് എന്ന് പി വി അൻവർ പരാതി ഉന്നയിച്ചിരുന്നു. മുൻപും പലപ്പോഴായി ഇതുപോലുള്ള സമരമുറകൾ അൻവറിനെതിരെ കോൺഗ്രസ് നടത്തിയിട്ടുണ്ട്. സ്ഥലം എം എൽ എ ആയ അൻവർ പ്രദേശത്തോ, എന്തിന് നിയമസഭയിലോ പോലും എത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ പരാതി.
Post Your Comments