ഡെറാഡൂൺ : വിവാഹത്തിനായി തപരിവർത്തനം നടത്തുന്നത് തെറ്റെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഓരോരുത്തരും അവരവർ ഉൾക്കൊള്ളുന്ന മതത്തിലും സംസ്‌കാരത്തിലും അഭിമാനം കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിൽ ആർഎസ്എസ് നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എങ്ങിനെയാണ് മതപരിവർത്തനം നടക്കുക?. എങ്ങിനെയാണ് ഹിന്ദു പെൺകുട്ടികളും, ആൺകുട്ടികളും സ്വാർത്ഥ താത്പര്യത്തിനായി മറ്റൊരു മതം സ്വീകരിക്കുക?. വിവാഹം കഴിക്കാൻ വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത് ?. മതപരിവർത്തനം നടത്തുന്നത് തെറ്റാണ്. വീട്ടിൽ നിന്നുതന്നെ സ്വന്തം മതത്തിന്റെ മൂല്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു നൽകണം. തന്റെ ചോദ്യങ്ങൾക്കെല്ലാം ആശങ്കകൂടാതെ മറുപടി പറയൂ. നമ്മൾ പഠിക്കണം. നമ്മുടെ കുട്ടികൾക്ക് പഠിച്ചതെല്ലാം പകർന്നു നൽകണം’-മോഹൻ ഭാഗവത് പറഞ്ഞു.
Read Also : ഉത്ര വധക്കേസ്: സൂരജ് കുറ്റക്കാരനാണെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ
ഇന്ത്യൻ സംസ്‌കാരത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ആറ് മന്ത്രങ്ങളാണ് ഭാഷ, ഭക്ഷണം, ഭക്തിഗാനങ്ങൾ, യാത്ര, വസ്ത്രം, വീട് എന്നിവ. പരമ്പരാഗത രീതികൾ തുടരാൻ ആളുകളോട് താൻ അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments