ഡല്‍ഹി : രാജ്യത്ത് പുതിയ എയര്‍ലെന്‍സിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ശതകോടീശ്വരന്‍മാരില്‍ ഒരാളായ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപം ഉളള സ്റ്റാര്‍ട്ടപ്പ് എയര്‍ലൈനിനാണ് അംഗീകാരം ലഭിച്ചത്. ആകാശ് എയര്‍ലൈന്‍സ് എന്നാണ് പുതിയ എയര്‍ലൈന്‍സിന്റെ പേര്.
Read Also : സംസ്ഥാനത്ത് ഒക്ടോബര്‍ 15 വരെ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്
40 ശതമാനത്തോളം ഓഹരി പങ്കാളിത്തത്തോടെ 35 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനിയില്‍ ജുന്‍ജുന്‍വാല നല്‍കിയിരിക്കുന്നത്. വിജയകരമായ ഷെയര്‍ മാര്‍ക്കറ്റ് നിക്ഷേപത്തിലൂടെ ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്ന് അറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല, ഇന്ത്യയുടെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ മുന്‍ സി.ഇ.ഒ ആതിദ്യ ഘോഷ്, ജെറ്റ് എയര്‍വെയ്സ് മുന്‍ സി.ഇ.ഒ എന്നിവരുമായി ചേര്‍ന്നാണ് ആഭ്യന്തര വിമാന യാത്രക്കാരെ ലക്ഷ്യമിടുന്ന എയര്‍ലൈന്‍ ആരംഭിക്കുന്നത്.
Post Your Comments