റോം: രാജ്യത്ത് കോവിഡ് ഗ്രീൻപാസ് നിർബന്ധമാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്ത് പ്രതിഷേധക്കാർ വ്യാപകമായി അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്. റോമിലും മിലാനിലുമുൾപ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാരാണ് നിരത്തിലിറങ്ങിയത്. പ്രതിഷേധ പ്രകടനത്തിനിടെ ഒട്ടേറെ പൊലീസുകാർക്കും സമരക്കാർക്കും പരിക്കേൽക്കുകയും ചെയ്തു.
പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്നും അക്രമം ഉണ്ടായപ്പോൾ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നവ ഫാസിസ്റ്റ് ഫോർസ നുവോവ ഗ്രൂപ്പ് നേതാവ് ജൂലിയാനോ കസ്തെലിനോയാണ് റോമിലെ പ്യാസ ദെൽ പൊപോളോയിൽ നടന്ന പ്രതിഷേധറാലിക്ക് നേതൃത്വം നൽകിയത്. രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ സിജിഐഎല്ലിന്റെ ആസ്ഥാനം പ്രതിഷേധക്കാർ തകർത്തു.തദ്ദേശിയരുൾപ്പെടെയുള്ള ഇറ്റലിയിലെ തൊഴിലാളികൾക്ക് ഒക്ടോബർ 15 മുതൽ ഗ്രീൻ പാസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധ പ്രകടനം. 15 മുതൽ പൊതു – സ്വകാര്യ മേഖലകളിൽ ജോലിസ്ഥലത്ത് ഗ്രീൻ പാസ് ഹാജരാക്കിയില്ലെങ്കിൽ ശമ്പളമില്ലാതെ സസ്‌പെൻഷൻ നേരിടേണ്ടിവരുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് വിവിധ ഭാഗങ്ങളിൽ അക്രമവും പ്രതിഷേധവും സംഘടിപ്പിച്ചത്.
Read Also: അർഹതയുള്ളവർ എത്രയും വേഗം ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: അഭ്യർത്ഥനയുമായി ഖത്തർ ആരോഗ്യ മന്ത്രാലയം
അതേസമയം ഗ്രീൻ പാസ് നിർബന്ധമാക്കാനുള്ള തീരുമാനം പിൻവലിക്കില്ലെന്ന് ആരോഗ്യ മന്ത്രി റോബർതോ പറഞ്ഞു. അക്രമത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവർ പ്രതിഷേധക്കാരല്ലെന്നും കുറ്റവാളികളാണെന്നുമാണ് വിദേശകാര്യമന്ത്രി ലുയിജി ദി മായോ പറയുന്നത്.
Post Your Comments