ThiruvananthapuramKeralaLatest News

ബിജെപി നേതാവിന്റെ കാര്‍ കത്തിച്ച സംഭവം : സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ പ്രതിയെ അറസ്റ്റ് ചെയ്തു പോലീസ്

ചെരുപ്പില്‍ തീ പിടിപ്പിച്ചാണ് ഇയാള്‍ വാഹനങ്ങള്‍ കത്തിച്ചതെന്ന് പോലീസ് പറഞ്ഞു

ശ്രീകാര്യം: ഒരാഴ്ചയ്ക്കകം രണ്ടുതവണ ബിജെപി നേതാവിന്റെ കാര്‍ കത്തിച്ച പ്രതി പിടിയില്‍. പാങ്ങപ്പാറ സ്വദേശിയായ അമല്‍ (20) ആണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. മൂന്നുദിവസം മുമ്പ് കത്തിച്ച കാര്‍ വീണ്ടും ശനിയാഴ്ച രാത്രി കത്തിച്ച വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സിസിടിവി ക്യാമറദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ തിരയുന്നതിനിടയില്‍ സമീപത്തെ വീടിന് സമീപം താമസിക്കുന്ന ടെക്‌നോ പാര്‍ക്ക് ജീവനക്കാരന്റെ ബൈക്കും അമല്‍ കത്തിച്ചിരുന്നു.തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ പരിശോധനയില്‍ സമീപത്തുള്ള വീട്ടില്‍ താമസിക്കുന്ന അമലിനെ കസ്റ്റഡിയില്‍ എടുത്തു. ചെരുപ്പില്‍ തീ പിടിപ്പിച്ചാണ് ഇയാള്‍ വാഹനങ്ങള്‍ കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. വിവരങ്ങള്‍ക്കായി അമലിനെ ചോദ്യം ചെയ്തുവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button