KollamKeralaNattuvarthaNews

ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് ജന്മഭൂമി ലേഖകന്‍ മരിച്ചു

വാകമരമാണ് കടപുഴകി ബൈക്കിന് മുകളിലേക്ക് വീണത്

അടൂര്‍: ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് ജന്മഭൂമി ലേഖകന്‍ മരിച്ചു. അടൂർ മേലൂട് പതിനാലാം മൈല്‍ കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ പി.ടി. രാധാകൃഷ്ണ കുറുപ്പ് (57) ആണ് മരിച്ചത്. അടൂരില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു രാധാകൃഷ്ണകുറിപ്പിന്റെ ബൈക്കിനു മുകളിൽ ചേന്നമ്പള്ളി ജംങ്ഷന് പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപം വച്ചു മരം വീഴുകയായിരുന്നു. രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.

read also: ഞാൻ ചെയ്തതുപോലെ വീട് വിറ്റ് ഒരു സിനിമയെടുത്തു വിജയിപ്പിച്ചു കാണിക്ക്: ബിനു അടിമാലിയെ വെല്ലുവിളിച്ച് സന്തോഷ് പണ്ഡിറ്റ്
വാകമരമാണ് കടപുഴകി ബൈക്കിന് മുകളിലേക്ക് വീണത്. ബൈക്കില്‍ നിന്ന് തെറിച്ചു വീണ രാധാകൃഷ്ണന്റെ . തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അടൂര്‍ ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: രാജലക്ഷ്മി, മക്കള്‍: പി.ആര്‍. ലക്ഷ്മി, പി.ആര്‍.വിഷ്ണു, പി.ആര്‍. പാര്‍വതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button