ന്യൂഡൽഹി : ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിൽ കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ട്വീറ്ററിലൂടെയായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രതികരണം. ലഖിംപുരിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു മെഹബൂബ മുഫ്തിയുടെ ട്വീറ്റ്.
‘നാല് കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന് ആരോപണം നേരിടുന്ന കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുന്നതിന് പകരം 23-കാരനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇങ്ങനെ സംഭവിക്കാന്‍ കാരണം അദ്ദേഹത്തിന്റെ സര്‍നെയിം ഖാന്‍ എന്നായതുകൊണ്ടാണ്. വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ബിജെപി മുസ്ലീങ്ങളെ ലക്ഷ്യം വെക്കുകയാണ്. നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന നടപടിയാണിത്’- മെഹബൂബ മുഫ്തി ട്വീറ്ററിൽ കുറിച്ചു.
Instead of making an example out of a Union Minister’s son accused of killing four farmers, central agencies are after a 23 year old simply because his surname happens to be Khan.Travesty of justice that muslims are targeted to satiate the sadistic wishes of BJPs core vote bank.
— Mehbooba Mufti (@MehboobaMufti) October 11, 2021
കഴിഞ്ഞയാഴ്ചയാണ് ആഡംബരക്കപ്പലിലെ പാര്‍ട്ടിക്കിടെ ലഹരി ഉപയോഗിച്ചെന്ന കുറ്റത്തിന് ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് ജാമ്യവും നിഷേധിക്കപ്പെട്ടിരുന്നു.
Post Your Comments