ലക്നൗ : വിവാഹ വാഗ്ദാനം നൽകി മദ്രസ അധ്യാപകനെതിരെ പീഡന പരാതി. യുപിയിലെ ഷീഷ്ഗർ മേഖലയിലാണ് സംഭവം നടന്നത്. പീഡനത്തിനിരയായ പെൺകുട്ടിയും പ്രതിയും മദ്രസയിൽ നാല് വർഷം ഒരുമിച്ച് പഠിച്ചിരുന്നവരാണ്. പഠനത്തിന് ശേഷം ഇയാൾ അതേ മദ്രസയിൽ കുട്ടികളെ പഠിപ്പിക്കാൻ ആരംഭിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതെന്ന് പൊലീസ് എസ്പി രോഹിത് സിങ് സജ്വൻ പറഞ്ഞു.
തുടർന്ന് വിവാഹ വാദ്ഗാനം നൽകിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിനിടെ പെൺകുട്ടി ഗർഭിണിയാവുകയും, പ്രതി ഇവരെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയുമായിരുന്നു. പിന്നീട് പെൺകുട്ടി പ്രതിയുടെ വീട്ടിലെത്തിയെങ്കിലും, ഇയാൾ വധഭീഷണി മുഴക്കിയെന്നും എത്രയും വേഗം വീട്ടിൽ നിന്ന് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്നാണ് പെൺകുട്ടി പൊലീസിനെ സമീപിച്ച് പരാതി നൽകിയത്.
Post Your Comments