ഡെറാഡൂൺ : അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ ആഴ്ച സംസ്ഥാനത്തെത്തും. പാർട്ടി നേതാക്കളുമായി അദ്ദേഹം സുപ്രധാന ചർച്ചകളിൽ ഏർപ്പെടും.
16 നാണ് അദ്ദേഹം ഉത്തരാഖണ്ഡിൽ എത്തുന്നത്. 17-ാം തീയതിയും സംസ്ഥാനത്ത് തുടരും. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാന നേതാക്കൾ സംഘടിപ്പിക്കുന്ന പരിപാരിടകളിൽ അമിത് ഷാ പങ്കെടുക്കും. 15 ദിവസം നീണ്ടു നിൽക്കുന്ന വീട് വീടാന്തരം കയറിയുള്ള കയറിയുള്ള പ്രചാരണമാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇതും അമിത് ഷാ വിലയിരുത്തും. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ വിതരണം ചെയ്യുന്ന കാര്യവും അമിത് ഷായുടെ നേതൃത്വത്തിൽ നേതാക്കൾ ചർച്ച ചെയ്യും.
Read Also : ഉത്രാ കൊലപാതകം: കേസില്‍ വിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ മാതാപിതാക്കള്‍
എല്ലാ വിഭാഗങ്ങളിലെയും ജനങ്ങളെ അഭിസംബോധന ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി വീട് വീടാന്തരമുള്ള പ്രചാരണ പരിപാടി നടത്തുന്നത്. ഒപ്പം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതും പരിപാടിയുടെ ഉദ്ദേശ്യമാണ്. അടുത്തമാസം പരിപാടി ആരംഭിക്കാനാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
Post Your Comments