റിയാദ്: നിയമവിരുദ്ധമായി മാനുകളെ കടത്തിയ വിദേശി അറസ്റ്റിൽ. മാനുകളെ വളർത്തുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത യെമൻ സ്വദേശിയെയാണ് സൗദി സുരക്ഷാ വകുപ്പ് പിടികൂടിയത്. ജിസാൻ പ്രവിശ്യയിൽപ്പെട്ട അൽദായിറിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
രണ്ട് ഡസനോളം മാനുകളെയും കാട്ടാടുകളെയും ഒരു ട്രക്കിൽ കടത്തുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. വന്യമൃഗങ്ങളെ സ്വകാര്യ വ്യക്തികൾക്ക് വളർത്താനോ മറ്റൊരിടത്തേക്ക് കടത്തി കൊണ്ട് പോകാനോ അനുമതിയില്ല. ഇത്തരം പ്രവൃത്തികൾ നിയമ വിരുദ്ധവും കുറ്റകരവുമാണ്. കടത്താൻ ശ്രമിച്ച മാനുകളെയും കാട്ടാടുകളെയും പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
പിടിയിലായ യെമൻ പൗരനെതിരെ നിയമ നടപടികൾ പൂർത്തിയാക്കിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 44,389 വാക്‌സിൻ ഡോസുകൾ
Post Your Comments