Latest NewsSaudi ArabiaNewsInternationalGulf

ഒക്ടോബർ 10 മുതൽ ആഭ്യന്തര വിമാന യാത്രകൾ നടത്തണമെങ്കിൽ കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കണം: സൗദി അറേബ്യ

റിയാദ്: ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ ഉപയോഗിക്കുന്നവർക്ക് കോവിഡ് വാക്‌സിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കുമെന്ന് സൗദി അറേബ്യ. സൗദി വ്യോമയാന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. കോവിഡ് വാക്‌സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഒക്ടോബർ 10 മുതൽ ആഭ്യന്തര വിമാനയാത്രകൾ അനുവദിക്കുക. ഈ നിബന്ധന സ്വകാര്യ വിമാനങ്ങൾക്കും ബാധകമാണെന്നാണ് അധികൃതർ അറിയിക്കുന്നത്.

Read Also: പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവം : ശ്രീരാമ സേന നേതാവ് പിടിയില്‍

വാക്‌സിനെടുക്കുന്നതിന് Tawakkalna ആപ്പിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ തീരുമാനം ബാധകമല്ലാത്തത്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്‌സിനെടുത്തവരെ മാത്രമാണ് രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതെന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

ഫൈസർ, ഓക്‌സ്‌ഫോർഡ് ആസ്ട്രസെനേക, മോഡർന എന്നീ വാക്‌സിനുകളുടെ 2 ഡോസ്, അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൻ പുറത്തിറക്കിയിട്ടുള്ള വാക്‌സിന്റെ ഒരു ഡോസ് എന്നിവ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഒക്ടോബർ 10 മുതൽ Tawakkalna ആപ്പിൽ രോഗപ്രതിരോധ ശേഷിയാർജ്ജിച്ചതായുള്ള സ്റ്റാറ്റസ് ലഭിക്കുക.

Read Also: ഒക്ടോബര്‍ എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button