മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ മോഷ്ടാക്കൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മുംബൈയിൽ നിന്നും ലക്‌നൗവിലേക്ക് പോകുകയായിരുന്ന പുഷ്പക് എക്സ്‌പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. എട്ട് പേരടങ്ങുന്ന സംഘത്തിലെ നാല് പേരെ പിടികൂടിയെന്നും ബാക്കിയുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഇഗത്പുരി ടൗണിൽ ട്രെയിൻ എത്തിയപ്പോൾ ആയുധവുമായെത്തിയ സംഘം സ്ലീപ്പര്‍ കോച്ചില്‍ കയറുകയായിരുന്നു. തുടർന്ന് യാത്രക്കാരെ കൊള്ളയടിക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനെ എതിർക്കാൻ ശ്രമിച്ച മറ്റ് യാത്രക്കാരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.
Read Also : കടുവയെ പിടിച്ച കിടുവ, ടെലിവിഷന്‍ ചാനലിന്റെ ഉടമയാക്കാമെന്ന് പറഞ്ഞ് തന്നെ കബളിപ്പിച്ചെന്ന് മോന്‍സണ്‍
ട്രെയിൻ കസാര സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ ബഹളമുണ്ടാക്കുകയും ഓടിയെത്തിയ റെയിൽവേ പൊലീസ് അക്രമികളിൽ രണ്ട് പേരെ പിടികൂടുകയും ചെയ്തു. ശേഷം മറ്റ് രണ്ട് പേരെ കൂടി പൊലീസ് പിടികൂടി. അറസ്റ്റിലായവരിൽ നിന്ന് 34,000 രൂപയുടെ മോഷണ വസ്തുക്കള്‍ പിടിച്ചെടുത്തു. ബലാത്സംഗം, കവര്‍ച്ച എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
Post Your Comments