Latest NewsNewsIndia

എയര്‍ ഇന്ത്യയെ ടാറ്റയ്ക്ക് കൈമാറിയതില്‍ വിമര്‍ശനവുമായി സിപിഎം

 

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ടാറ്റയ്ക്ക് കൈമാറിയതില്‍ വിമര്‍ശനവുമായി സിപിഎം . കേന്ദ്ര സര്‍ക്കാര്‍ ടാറ്റയ്ക്ക് നല്‍കിയ സൗജന്യ സമ്മാനമാണ് എയര്‍ ഇന്ത്യയെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ദേശീയ ആസ്തികള്‍ നരേന്ദ്ര മോദി കൊള്ളയടിക്കുകയാണെന്നും ടാറ്റയ്ക്കാണ് ഇതില്‍ നേട്ടമെന്നും എന്നാല്‍ കടം വഹിക്കുന്നത് സര്‍ക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Read Also : ആര്യന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസ്, പ്രമുഖ നിര്‍മാതാവിന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ്

കടം വീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നത് ജനങ്ങളുടെ നികുതി പണമാണ്. രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിലൂടെ ബാധ്യത കൂടുമെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

അതേസമയം, എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയതില്‍ ജനങ്ങളില്‍ നല്ല പ്രതികരണമാണ് കാണുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി. ഇത് ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌ക്കരണ യാത്രയില്‍ നിര്‍ണ്ണായക ചുവടുവെപ്പെന്ന് ധനകാര്യ സെക്രട്ടറി ടി.വി സോമരാജന്‍ പറഞ്ഞു.

ഇന്നലെയാണ് കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായത്. 18,000 കോടി എയര്‍ ഇന്ത്യയെ ടാറ്റയ്ക്ക് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button