ThiruvananthapuramKeralaNattuvarthaLatest NewsNews

പോലീസിന് നാണക്കേട്: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ മോഷ്ടിച്ച എസ് ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ മോഷ്ടിച്ച കേസിൽ എസ് ഐക്ക് സസ്പെൻഷൻ. മരണപ്പെട്ട യുവാവിന്റെ ഫോൺ ബന്ധുക്കള്‍ക്ക് നല്‍കാതെ സ്വന്തം സിം കാര്‍ഡിട്ട് ഉപയോഗിക്കുകയായിരുന്നു എസ് ഐ. തിരുവനന്തപുരം മംഗലപുരം മുന്‍ എസ് ഐയും ഇപ്പോള്‍ ചാത്തന്നൂര്‍ എസ് ഐയുമായ ജ്യോതി സുധാകറിനെയാണ് സംഭവത്തിൽ സസ്പെന്‍റ് ചെയ്തത്.

Also Read:മോൺസണിനെതിരെ പരാതി നല്‍കിയവര്‍ തട്ടിപ്പുകാര്‍: നടന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ വക്കീല്‍ നോട്ടീസ്

ജൂണ്‍ 18 നാണ് മംഗലപുരം സ്വദേശിയായ അരുണ്‍ ജെറി ട്രെയിൻ തട്ടി മരണപ്പെടുന്നത്. ഇയാളുടെ ഫോണാണ് എസ് ഐ ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ചത്. യുവാവിന്റെ ഫോണ്‍ കാണാനില്ലെന്ന് അരുണിന്‍റെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. എന്നാൽ കേസ് നടക്കുന്നതിനിടയിൽ എസ് ഐ സ്ഥലം മാറി പോവുകയായിരുന്നു.

തുടർന്നും ഫോൺ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ മുന്നോട്ട് പോയതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. തുടർന്നാണ് ഫോണ്‍ എസ്‌ഐ തന്നെയാണ് കൈക്കലാക്കിയതെന്ന് മനസിലായത്. ഇതോടെയാണ് ജ്യോതി സുധാകറിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button