KeralaLatest NewsNews

വായ്പ തിരിച്ചടച്ചില്ല: പൊന്നാനി എംപിയുടെ മകനെതിരെ ജപ്തി നടപടിയുമായി ബാങ്കുകള്‍

കോഴിക്കോട് സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ജപ്തി

മലപ്പുറം : മുസ്ലീം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പൊന്നാനി എംപിയുമായ ഇ ടി മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകള്‍. പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ ബാങ്ക് എന്നിവയാണ് ഇ ടി ഫിറോസിനെതിരെ ജപ്തി നടപടിയുമായി മുന്നോട്ട് പോവുന്നത്.

ഇ ടി ഫിറോസിന്റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനായി ഈ ബാങ്കുകളിൽ നിന്നും 2013-ൽ 200 കോടി രൂപയുടെ വായ്പ എടുത്തിരുന്നു. എന്നാൽ, വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നീക്കവുമായി ബാങ്കുകള്‍ മുന്നോട്ട് പോവുന്നത്.

Read Also  :  ‘തന്നെ പൂജിക്കാത്ത പ്രഹ്ലാദനെ നിരന്തരമാക്രമിച്ച ഹിരണ്യനെയും നിലപാടിൽ ഉറച്ചുനിന്ന പ്രഹ്ലാദനെയും, ഓർക്കുന്നത് നല്ലത്’

കോഴിക്കോട് സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ജപ്തി. ഈ മാസം 21-നകം വസ്തുവകകള്‍ ഏറ്റെടുക്കണം എന്നാണ് കോടതി നിര്‍ദേശം. ഇ ടി ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. കോഴിക്കോട്ടെ ഫോര്‍ ഇന്‍ ബസാറുംജപ്തി ചെയ്യേണ്ട വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

shortlink

Post Your Comments


Back to top button