തിരുവനന്തപുരം: കേരളത്തിനെതിരെ ഡല്‍ഹി സര്‍വ്വകലാശാല പ്രഫസര്‍ രാകേഷ് പാണ്ഡെ നടത്തിയ മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ കേന്ദ്രത്തെ പ്രതിഷേധമറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഭിന്നിപ്പിനുള്ള ശ്രമമാണ് പ്രസ്താവനയ്ക്ക് പിന്നിലെന്നും മന്ത്രി ആരോപിച്ചു. അധ്യാപകന്റെ മനസ്സിലെ വര്‍ഗീയ ചിന്തയാണ് പുറത്തുവന്നത്. സംസ്ഥാനത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കൈപ്പിടിയിലാക്കാന്‍ കേരളത്തില്‍ നിന്നും മാര്‍ക് ജിഹാദ് നടക്കുന്നുണ്ടെന്നായിരുന്നു രാകേഷ് കുമാര്‍ പാണ്ഡെയുടെ ആരോപണം. ഇടതുപക്ഷ കേന്ദ്രമായി അറിയപ്പെടുന്ന കേരളം എല്ലാ കുട്ടികള്‍ക്കും ആവശ്യത്തിലധികം മാര്‍ക്ക് നല്‍കി ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്ന് രാകേഷ് കുമാര്‍ പാണ്ഡെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.
Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 44,389 വാക്‌സിൻ ഡോസുകൾ
‘കേരളത്തില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ പറ്റുന്നില്ല. എന്നിട്ടും ഇവര്‍ ഇത്തരം യൂണിവേഴ്‌സിറ്റികള്‍ തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. ഇതിനുദാഹരണായി ചൂണ്ടിക്കാട്ടുന്നത് ജെഎന്‍.യു സര്‍വകലാശാലയാണ്. ഇടതുപക്ഷം ജെഎന്‍യു കൈയ്യടക്കിയതു പോലെ ഡല്‍ഹി സര്‍വകലാശാലയും കൈയടക്കാനുള്ള ശ്രമമാണ്’- രാകേഷ് പാണ്ഡെ പറഞ്ഞു.
Post Your Comments