Latest NewsCinemaNewsIndiaBollywoodEntertainment

‘എനിക്ക് 15 വയസുള്ളപ്പോൾ ഞാൻ കഞ്ചാവ് വലിച്ചിട്ടുണ്ട്, ഏത് കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചു നോക്കാത്തത്?’: സോമി അലി

മുബൈ: മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാന് പിന്തുണയുമായി നടി സോമി അലി. ആര്യനെ വെറുതെ വിടണമെന്നും മയക്കുമരുന്നു ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും സോമി കുറിച്ചു. ഏത് കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ച് നോക്കാത്തതെന്ന് പറഞ്ഞ സോമി, തനിക്ക് പതിനഞ്ച് വയസുള്ളപ്പോൾ താൻ കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.

Also Read:‘ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങൾ ഉണ്ടെന്ന് പോലും അറിയാത്ത വിദ്യാഭ്യാസമന്ത്രി’: ഇന്ത്യയുടെ മാപ്പ് പങ്കുവെച്ച് അബ്‌ദുറബ്ബ്‌

‘ലൈംഗികതൊഴിലിനു സമാനമാണ് മയക്കുമരുന്ന്. ഇവ രണ്ടും ഇവിടെ നിന്നും പോകില്ല. അതിനാൽ, ഇതിനെ നിയമപരമായി വിലക്കാതിരിക്കൂ. ആരും പുണ്യാളന്‍മാരല്ല. എനിക്ക് 15 വയസ്സുപ്രായമുള്ളപ്പോള്‍ ഞാന്‍ കഞ്ചാവ് വലിച്ചിട്ടുണ്ട്. എനിക്കതില്‍ കുറ്റബോധമില്ല, നിയമസംവിധാനങ്ങള്‍ കൊലപാതകികളെയും ബലാത്സംഗം ചെയ്യുന്നവരെയും പിടികൂടാന്‍ ഉത്സാഹം കാണിക്കണം. എന്റെ ഹൃദയം ഷാരൂഖ് ഖാനും ഗൗരിക്കുമൊപ്പമാണ്. ആര്യന്‍, നീ തെറ്റൊന്നും ചെയ്തിട്ടില്ല. നിനക്ക് നീതി ലഭിക്കും’, സോമി അലി കുറിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു ആഡംബര കപ്പലില്‍ നിന്നും ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേര്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പിടിയിലാകുന്നത്. ആര്യനുള്‍പ്പെടെയുള്ള എട്ട് പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രതികളെ വിടാനാണ് കോടതി ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button