UAELatest NewsNewsInternationalGulf

ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച് അബുദാബി നാഷണൽ ഓയിൽ കോർപ്പറേഷൻ

അബുദാബി: ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച് അബുദാബി നാഷണൽ ഓയിൽ കോർപ്പറേഷൻ. ദുബായ് എക്‌സ്‌പോ സന്ദർശിക്കുന്നതിനായി ആറു ദിവസം ശമ്പളത്തോട് കൂടിയ അവധിയാണ് ജീവനക്കാർക്ക് അനുവദിച്ചിരിക്കുന്നത്. മാർച്ച് 31 ന് മുൻപ് ഏത് ദിവസം വേണമെങ്കിലും അവധി എടുക്കാം.

Read Also: വനിതാ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പൊലീസ് അവഗണിക്കുന്നു: കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണമെന്ന് പി സതീദേവി

അതേസമയം എക്‌സ്‌പോ സന്ദർശനത്തിനായി അബുദാബിയിലെയും അജ്മാനിലെയും ഫുജൈറയിലേയും ഷാർജയിലെയും ഉമ്മുൽഖുവൈനിലെയും സർക്കാർ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള പ്രത്യേക അവധി അനുവദിച്ചിട്ടുണ്ട്. അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ ഈ പ്രത്യേക അവധി 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള എക്‌സ്‌പോ 2020 നടക്കുന്ന കാലയളവിൽ ഉപയോഗിക്കാമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

കുടുംബാംഗങ്ങളുമായി എക്സ്പോ 2020 വേദി സന്ദർശിക്കുന്നതിനും, നേരത്തെ ദുബായ് സർക്കാരും സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ അവധി അനുവദിച്ചിരുന്നു.

Read Also: സർക്കാർ പട്ടികയിലേക്ക് കോവിഡ് മരണങ്ങള്‍ ഉള്‍പ്പെടുത്താന്‍ അപ്പീല്‍ നല്‍കാം: അപേക്ഷിക്കേണ്ടതിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button