പത്തനാപുരം: ഭര്‍ത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പത്തനാപുരം പിറവന്തൂര്‍ സ്വദേശി അരുണ്‍ വി തോമസിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പുനലൂര്‍ സ്വദേശിനിയായ യുവതി പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പാരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തെങ്കിലും പ്രതികളോട് മൃദുസമീപനം കാണിക്കുകയാണ് എന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് ആയിരിന്നു പുനലൂര്‍ സ്വദേശിനിയായ പരാതിക്കാരിയും പത്തനാപുരം സ്വദേശി അരുണ്‍ വി തോമസും തമ്മില്‍ ഉള്ള വിവാഹം നടന്നത്. ആദ്യ രണ്ട് മാസത്തോളം സന്തോഷകരമായി ജീവിതം മുന്നോട്ട് പോയി എങ്കിലും പിന്നീട് ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് ശാരീരികവും മാനസികവുമായി നിരന്തരം പീഡിപ്പിക്കാന്‍ ആരംഭിച്ചതായി യുവതി പറയുന്നു. ഭർത്താവ് അരുൺ തോമസിന് പിന്നാലെ, പിതാവ് തോമസ്, മാതാവ് സൂസമ്മ തോമസ് എന്നിവർക്കെതിരെയും യുവതി പരാതി നൽകി.
സന്തോഷകരമായ രണ്ട് മാസത്തിനു ശേഷം ഭർതൃമാതാവാണ് പ്രശ്ങ്ങൾക്ക് കാരണമെന്ന് യുവതി ആരോപിക്കുന്നു. എന്റെ മകനെ എന്നിൽ നിന്നും തട്ടിയെടുക്കാൻ വന്നവളാണ് നീ എന്ന് പറഞ്ഞായിരുന്നു ആദ്യമെല്ലാം ഇവർ തന്നെ ഉപദ്രവിച്ചിരുന്നതെന്ന് യുവതി പരാതിയിൽ പറയുന്നു. നിസ്സാരകാര്യങ്ങൾക്ക് പോലും തന്നെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുക പതിവായിരുന്നുവെന്ന് യുവതി പറയുന്നു.
‘ഏത്തക്കാ പൊളിക്കാൻ അറിയില്ല, ചിക്കൻ കറി വെയ്ക്കാൻ അറിയില്ല, 3:50 ന് എഴുന്നേൽക്കേണ്ടതിനു പകരം നാല് മണിക്ക് എഴുന്നേറ്റു. പിറന്നാൾ ദിവസം അയൽവക്കത്തുള്ള കുട്ടികൾക്ക് കേക്ക് കൊടുത്തു ഇങ്ങനെ വിവിധ കാരണങ്ങൾ പറഞ്ഞു എന്റെ വീട്ടിൽ നിന്നും മമ്മിയെ വിളിച്ച് വരുത്തി എന്നെ വീട്ടിൽ പറഞ്ഞുവിടുക പതിവായിരുന്നു. ഭർത്താവ് ചെകിടത്ത് അടിച്ചിട്ടുണ്ട്, ഭർത്താവിന്റെ അച്ഛൻ കഴുത്തിനു കുത്തിപ്പിടിച്ചിട്ടുണ്ട്. ഭർത്താവിനെ ഉമ്മ വെച്ചത് കണ്ട അമ്മായി അമ്മ പിണങ്ങി. ഭർത്താവിന്റെ അമ്മ ബെഡ്റൂമിന് പുറത്ത് വന്ന ഒളിഞ്ഞ് നോക്കും’, യുവതി പരാതിയിൽ ആരോപിക്കുന്നു.
പരാതിക്കാരിക്ക് മാനസിക വൈകല്യവും ഭര്‍ത്താവ് അരുണ്‍ വി തോമസിന് ശാരീരിക വൈകല്യവും ഉള്ളവരാണ്. ഇരുവരും വിവാഹത്തിന് മുമ്പ് വൈകല്യങ്ങളെക്കുറിച്ച് പറഞ്ഞു എങ്കിലും അരുണിന് ജന്നിയും മാനസിക പ്രശ്‌നവും ഉള്ളത് വീട്ടുകാര്‍ മറച്ചു വെച്ചതായി യുവതിയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന് ഉള്‍പ്പെടെ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കുടുംബം.
Post Your Comments