Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 136 കേസുകൾ

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 136 പുതിയ കോവിഡ് കേസുകൾ. 204 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് യുഎഇയിൽ ഇന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: ഫേസ്ബുക്ക് മാന്ത്രികന്റെ തട്ടിപ്പിനിരയായത് നിരവധി സ്ത്രീകൾ: തട്ടിയെടുത്തത് ലക്ഷങ്ങൾ, ആർക്കും പരാതിയില്ലെന്ന് പോലീസ്

737,509 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,30,734 പേർ രോഗമുക്തി നേടി. 2,111 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,664 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 285,453 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 95 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിടത്തിന് ബലക്ഷയം, ഉടൻ ഒഴിയണം: ഗതാഗതമന്ത്രിയുടെ ഉത്തരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button