ഡല്‍ഹി: പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാന്‍ ജനതയ്ക്ക് അറിയാമെന്നും യുദ്ധങ്ങള്‍ തകര്‍ത്തുകളഞ്ഞ അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കിയ സഹായങ്ങളിലൂടെ അവര്‍ക്കത് തിരിച്ചറിയാനാകുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഭരണകൂടത്തിന്റെ ഉപകരണമായി പാകിസ്ഥാന്‍ ഭീകരവാദത്തെ ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യ തങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് അഫ്ഗാന്‍ ജനതയ്ക്ക് അറിയാം. ഇന്ത്യയുമായി എങ്ങനെയുള്ള സൗഹൃദമായിരുന്നു ഉണ്ടായിരുന്നത് എന്നും അവര്‍ക്കറിയാം. അതേ സമയം പാകിസ്ഥാന്‍ അവര്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്നും അവര്‍ക്ക് ഓര്‍മയുണ്ടാകും. എല്ലാവരും തങ്ങളുടെ അയല്‍ക്കാരുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുക. പക്ഷെ ആ ബന്ധം ഒരു പരിഷ്‌കൃത ലോകത്തിലുണ്ടാകേണ്ട മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം’. ജയശങ്കര്‍ പറഞ്ഞു.
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 48 പുതിയ കേസുകൾ
അഫ്ഗാനിസ്ഥാനിൽ താലിബാന്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് ഇന്ത്യയുമായി വാണിജ്യ സാംസ്‌കാരിക ബന്ധങ്ങള്‍ നിലനിന്നിരുന്നുവെന്നും 2019-20 കാലയളവില്‍ മാത്രം ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുണ്ടായത് 1.5 ബില്യണിന്റെ വ്യാപാര ഇടപാടുകളാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനെ സഹായിക്കാനായി വേറെയും ഒരുപാട് കാര്യങ്ങള്‍ ഇന്ത്യ ചെയ്തുവെന്നും ജയശങ്കര്‍ വ്യക്തമാക്കി.
Post Your Comments