KollamLatest NewsKeralaNattuvarthaNewsCrime

പൂനെയില്‍ മലയാളി യുവതിയുടെ ആത്മഹത്യ: മകളുടെ മരണം കൊലപാതകമെന്ന് മാതാപിതാക്കള്‍, ഗാര്‍ഹിക പീഡനത്തിനിരയായി

മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും പ്രീതിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു

പൂനെ: പൂനെയില്‍ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗാര്‍ഹിക പീഡനം നടന്നെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. ബുധനാഴ്ചയാണ് പ്രീതിയെ (29) ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നെന്നും മരണവിവരം അഖിലിന്റെ വീട്ടുകാര്‍ തങ്ങളെ അറിയിച്ചില്ലെന്നും പ്രീതിയുടെ അച്ഛന്‍ പറയുന്നു. മറ്റൊരാള്‍ വിളിച്ചു പറഞ്ഞാണ് മകളുടെ മരണവിവരം അറിഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും പ്രീതിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. പ്രീതിയുടെ ശരീരത്തില്‍ ക്ഷതമേറ്റ പാടുകളുണ്ട്. അഞ്ചുവര്‍ഷം മുമ്പ് നടന്ന പ്രീതിയുടെയും അഖിലിന്റെയും വിവാഹത്തിന് 85 ലക്ഷം രൂപയും 120 പവനുമാണ് സ്ത്രീധനമായി നല്‍കിയിരുന്നത്.

എന്നാല്‍ സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് അഖിലും അമ്മയും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രീതിയുടെ മാതാപിതാക്കള്‍ പറയുന്നു. പ്രീതിയുടെ മൃതദേഹം നാളെ സ്വദേശമായ കൊല്ലത്ത് സംസ്‌കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button