ഷാർജ: ഷാർജയിലേയും, ഉമ്മുൽ ഖുവെനിലെയും സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചു. എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായാണ് സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചത്. ഉമ്മുൽ ഖുവൈൻ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽമുഅല്ലയാണ് ഉമ്മുൽ ഖുവൈനിലെ സർക്കാർ ജീവനക്കാർക്ക് എട്ട് ദിവസത്തെ അവധി അനുവദിക്കാൻ ഉത്തരവിറക്കിയത്.
ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ ശമ്പളത്തോട് കൂടിയുള്ള അവധി അനുവദിക്കാൻ ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലാണ് തീരുമാനിച്ചത്. എക്സ്പോ സന്ദർശനത്തിനായി അബുദാബിയിലെയും അജ്മാനിലെയും ഫുജൈറയിലേയും സർക്കാർ ജീവനക്കാർക്കും ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചിട്ടുണ്ട്.
അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ ഈ പ്രത്യേക അവധി 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള എക്‌സ്‌പോ 2020 നടക്കുന്ന കാലയളവിൽ ഉപയോഗിക്കാമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളുമായി എക്‌സ്‌പോ 2020 വേദി സന്ദർശിക്കുന്നതിനും, നേരത്തെ ദുബായ് സർക്കാരും സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ അവധി അനുവദിച്ചിരുന്നു.
Post Your Comments