Latest NewsNewsInternational

കുട്ടികളെ ലൈം​ഗിക പീഡനത്തിനിരയാക്കുന്ന പുരോഹിതരെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു, ലജ്ജിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

പാരീസ്: എഴുപത് വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിലെ കത്തോലിക്കപള്ളികളില്‍ 3.3 ലക്ഷം കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോർട്ട് അത്യന്തം വേദനാജനകമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഫ്രാൻസിലെ പീഡോഫൈൽ പുരോഹിതരെ കൈകാര്യം ചെയ്യുന്നതിൽ കത്തോലിക്കാ സഭ പരാജയപ്പെട്ടതിൽ താൻ ലജ്ജിതനാണെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞു. ഇറ്റലിയിലെ വൈദികർ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ഏർപ്പാട് ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

കത്തോലിക്കാ സഭയിൽ ബാല ലൈംഗിക പീഡനത്തിനെതിരായ ഇരകളുടെ ആവശ്യങ്ങൾക്ക് ഒന്നാം സ്ഥാനം നൽകുന്നതിൽ സഭ പരാജയപ്പെട്ടുവെന്ന് മാര്‍പാപ്പ തുറന്നു സമ്മതിച്ചു. റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളും ഇത്രയുംകാലം അത് പുറത്തുവരാതിരുന്നതും തന്നെ ഏറെ വേദനിപ്പിച്ചെന്ന് മാര്‍പാപ്പ പറഞ്ഞു. ഇരകളോട് അവർ അനുഭവിച്ച ആഘാതത്തിൽ എന്റെ ദുഃഖവും വേദനയും അറിയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സഭയുടെ ഉത്കണ്ഠയുടെ കേന്ദ്രത്തിൽ അവരെ ദീർഘനേരം നിലനിർത്താൻ കഴിയാത്തത് തന്റെ നാണക്കേടാണ് ആണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സുരക്ഷിതമായ ഇടം ആണ് ഫ്രാൻസിലെ കത്തോലിക്ക സഭയെന്ന് എല്ലാവരും ഉറപ്പ് വരുത്തണമെന്നും സമാനമായ സംഭവിക്കരുതെന്നും അദ്ദേഹം എല്ലാ ബിഷപ്പുമാരോടും ആവശ്യപ്പെട്ടു.

Also Read:ചൂടുള്ള നാരങ്ങ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ!

കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിലെ കത്തോലിക്കപള്ളികളില്‍ 3.3 ലക്ഷം കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്നായിരുന്നു പുറത്തു വന്നിരുന്ന റിപ്പോർട്ട്. പുരോഹിതരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമായാണ് കുട്ടികള്‍ക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. പള്ളികളിലെ പീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ സ്വതന്ത്ര സമിതിയുടേതാണ് റിപ്പോര്‍ട്ട്. ലൈംഗികപീഡനങ്ങളുടെ നാലുശതമാനവും പള്ളിയില്‍ വച്ച് കുഞ്ഞുങ്ങള്‍ക്കു നേരെ ഉണ്ടായവയാണെന്നാണ് കണ്ടെത്തല്‍. ആണ്‍കുട്ടികളാണ് കൂടുതലും പീഡിപ്പിക്കപ്പെട്ടത്.

1950 മുതല്‍ 2020 വരെ ഫ്രാന്‍സ് കത്തോലിക്കപള്ളികളില്‍ പുരോഹിതന്മാരുള്‍പ്പെടെ മറ്റുചുമതലകള്‍ വഹിച്ച 1.15 ലക്ഷത്തോളം പേരാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ 3200 ഓളം പേര്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് കണ്ടെത്തല്‍. കുറ്റവാളികളില്‍ മൂന്നില്‍ രണ്ടും പുരോഹിതരാണ്. രണ്ടര വര്‍ഷം കൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 1950 നും 68നുമിടയിലാണ് കൂടുതല്‍ പീഡനങ്ങള്‍ നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button