ThiruvananthapuramKeralaLatest NewsNews

ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാർഹം: ഉത്തരവിറക്കി ഗതാഗത കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ഇനി മുതല്‍ ശിക്ഷാര്‍ഹം. കുട ചൂടിയുള്ള യാത്രയിൽ നടക്കുന്ന അപകടങ്ങൾ മഴക്കാലത്തു വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. മോട്ടർ വാഹന നിയമപ്രകാരം ഇങ്ങനെ കുടപിടിച്ചു സഞ്ചരിക്കുന്നതു ശിക്ഷാർഹമാണ്. ഇങ്ങനെ യാത്ര ചെയ്യുന്നവർക്കെതിരെ വാഹന പരിശോധന സമയത്ത് നടപടി സ്വീകരിക്കണമെന്നും ഗതാഗത കമ്മിഷണർ നിർദേശിച്ചു.

കുട പിടിച്ച് നടന്നു പോകുമ്പോൾ പോലും കാറ്റടിച്ചാൽ നിയന്ത്രണം നഷ്ടമാകുമെന്നിരിക്കേ, വാഹനം സഞ്ചരിക്കുന്ന സമയത്ത് ഇത് അത്യന്തം അപകടകരമായ അവസ്ഥയുണ്ടാക്കും. വാഹനം സഞ്ചരിക്കുന്നതിന്റെ എതിർ ദിശയിലാണ് കാറ്റടിക്കുന്നതെങ്കിൽ വാഹനത്തിന്റെ വേഗവും കാറ്റിന്റെ വേഗവും കൂട്ടുമ്പോൾ ആകെ കിട്ടുന്ന വേഗത്തിലായിരിക്കും അത് അനുഭവപ്പെടുന്നത്.

ഗതാഗത കമ്മീഷ്ണർ എം ആർ അജിത് കുമാറാണ് ആർടിഒമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിലെ നിയമ പ്രകാരം കുടചൂടിയുള്ള യാത്ര ശിക്ഷാർഹമാണ്. എന്നാൽ അത് കർശനമായി നടപ്പാക്കിയിരുന്നില്ല. അപകടങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കുടചൂടി യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button