Latest NewsKeralaNews

ഗെയിം കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞു, പതിനഞ്ചുകാരൻ തൂങ്ങിമരിച്ചു: പിന്നാലെ അമ്മയും മരിച്ചു

കരുനാഗപ്പള്ളി : മൊബൈലിൽ ഗെയിം കളിച്ചതിന് അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് പതിനഞ്ചുകാരന്‍ തൂങ്ങിമരിച്ചു. മകൻ മരിച്ചതിന്റെ ആഘാതത്തിൽ ആയിരുന്ന അമ്മ ഇന്ന് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കരുനാഗപ്പളയിലെ കുലശേഖരപുരം കോട്ടയ്ക്കു പുറത്താണ് ദാരുണമായ സംഭവം നടന്നത്. തേനേരില്‍ മധുവിന്റെ മകന്‍ ആദിത്യന്‍ ആണ് ഇന്നലെ വീടിന് പുറത്ത് ഉള്ള പുളിമരത്തില്‍ തൂങ്ങിയത്. കുട്ടിയെ കരുനാഗപ്പള്ളി ഗവ: ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Also Read:തിരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസില്‍ അച്ചടക്കനടപടികള്‍ക്ക് തുടക്കം കുറിച്ചതായി കെ.സുധാകരന്‍, 97 നേതാക്കള്‍ക്ക് നോട്ടീസ്

മകൻ മരിച്ചവിവരം അറിഞ്ഞ് തളര്‍ന്നുവീണ അമ്മ സന്ധ്യ(38)ക്ക് ഇന്ന് ഹൃദയാഘാതമുണ്ടായി. ഇവരെ ഉടൻ തന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കളരിവാതുക്കല്‍ ഗവ:സ്‌കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആയിരുന്നു മരിച്ച ആദിത്യന്‍. കുട്ടി ഏത് സമയവും മൊബൈലിൽ ആയിരുന്നു. ബൈല്‍ഫോണില്‍ അമിതമായി പബ്ജികളി ഉണ്ടായിരുന്നതായി പറയുന്നു. ഇത് അമ്മ വിലക്കിയതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത്.

സന്ധ്യ കരുനാഗപ്പള്ളിയിലെ ഒരു തുണിക്കടയില്‍ സെയില്‍ ഗേളായിരുന്നു. അച്ഛന്‍ മധു ക്യാന്‍സര്‍ പേഷ്യന്റ് ആണ് ലോട്ടറി വില്‍പനയാണ്. ഇരുവരുടെയും മൃതദേഹം ഇന്ന് വൈകിട്ട് അടുത്തടുത്ത ചിതകളില്‍ ദഹിപ്പിച്ചു. രോഗിയായ മധുവിനൊപ്പം ഇനി ഇളയമകന്‍ അനന്തു മാത്രമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button