ടെഹ്‌റാന്‍: താലിബാന്‍ ആശയങ്ങളോട് ചേർന്ന് ഇറാൻ. രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരായുള്ള പുതിയ ടിവി സെന്‍സര്‍ഷിപ്പ് നിയമം പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. സ്ത്രീകളെ പരസ്യചിത്രങ്ങളിൽ നിന്ന് സ്ത്രീകളെ വിലക്കുന്ന രീതിയിലുള്ളതാണ് പുതിയ നിയമം. സ്ത്രീകള്‍ പിസ, സാന്‍ഡ്‌വിച്ച് തുടങ്ങിയവ കഴിക്കുന്ന രംഗങ്ങള്‍ പരസ്യത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി ചിത്രീകരിക്കാന്‍ പാടില്ലെന്ന് നിയമത്തിൽ പറയുന്നു. പുരുഷന്‍ സ്ത്രീകള്‍ക്ക് ചായകൊടുക്കുന്ന രംഗങ്ങള്‍ കാണിക്കുന്നതിനും വിലക്കുണ്ട്.
മുൻപ് ചിത്രീകരിച്ച ഇത്തരം രംഗങ്ങള്‍ മാധ്യമങ്ങളിലും, സീരിയൽ, സിനിമ തുടങ്ങിയവയിലും കാണിക്കുന്നതിനും വിലക്കുണ്ട്. വിലക്ക് ലംഘിച്ചാല്‍ ലൈസന്‍സ് പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള കര്‍ശന ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. പുതിയ നിയമം നിലവില്‍ വന്നതോടെ വെബ്‌സൈറ്റുകള്‍ ഉള്‍പ്പടെയുള്ളവ സ്വയം സെന്‍സറിംഗ് ഏര്‍പ്പെടുത്തിത്തുടങ്ങി.
സാഹചര്യത്തിന് അത്യാന്താപേക്ഷിതമാണെങ്കില്‍പ്പോലും ഇത്തരം രംഗങ്ങൾ മാധ്യമങ്ങളിലോ പരസ്യത്തിലോ സിനിമയിലോ കാണിക്കരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം. സ്ത്രീകള്‍ ചുവപ്പുനിറത്തിലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ഷൂട്ടുചെയ്യുന്നതിനും ലെതര്‍ ഗ്ലൗസ് ധരിച്ച ദൃശ്യങ്ങൾ പകർത്തുന്നതിനും വിലക്കുണ്ട്. നാടക പ്രവര്‍ത്തകരും ഇക്കാര്യം ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.
ചിത്രീകരിക്കുന്ന എല്ലാ രംഗങ്ങളും ചിത്രങ്ങളും സംപ്രേഷണം ചെയ്യുന്നതിന് മുമ്പായി അധികൃതരെ കാണിച്ച് അംഗീകാരം നേടിയിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ഇത്തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കാന്‍ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ഇറാന്റെ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിൽ ഭരണം നടത്തുന്ന താലിബാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും സ്ത്രീകള്‍ പുറത്തിറങ്ങുന്നതിന് കര്‍ശന നിബന്ധനകൾ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Post Your Comments