വെഞ്ഞാറമൂട്: യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി സ്റ്റെഫി ജോര്‍ജ് (24) ആണ് മരിച്ചത്. പുല്ലമ്പാറ മുക്കിടിലില്‍ വാടകക്ക് താമസിക്കുന്ന യുവാവുമായി സ്റ്റെഫിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
എന്നാൽ കഴിഞ്ഞ മാസം യുവാവ് ന്യുമോണിയ ബാധിച്ച് മരിച്ചു. മൃതദേഹം കാണാനെത്തിയ യുവതി പിന്നീട് തിരുവല്ലയിലെ വീട്ടിലേക്ക് മടങ്ങിപ്പോയില്ല. യുവാവിന്റെ മരണവിവരം അറിഞ്ഞതുമുതൽ സ്റ്റെഫി അസ്വസ്ഥയായിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്നോടെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
Post Your Comments