ഡല്‍ഹി: പ്രധാനമന്ത്രി നടപ്പിലാക്കിയ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഇനിമുതല്‍ ഭിന്നലിംഗകാര്‍ക്കും സഹായം ലഭിക്കും . ഈ പദ്ധതി വഴി ട്രാന്‍സ് വ്യക്തികള്‍ക്ക് മറ്റ് ചികിത്സാ സഹായങ്ങള്‍ കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയക്കും പിന്തുണ ലഭിക്കുന്നതാണ്. ആരോഗ്യ സേവനങ്ങളുടെ പാക്കേജില്‍ ദേശീയ ആരോഗ്യ അതോറിറ്റി നടത്തിയ അഴിച്ചുപണിയിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പുതിയ പദ്ധതിപ്രകാരം ആരോഗ്യസേവനങ്ങള്‍ 20 ശതമാനത്തില്‍ നിന്ന് 400 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പിഎം ജന്‍ ആരോഗ്യ യോജനയുടെ കീഴിലുള്ള പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. കൂടുതല്‍ രോഗങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റേഡിയേഷന്‍ ഓങ്കോളജി, ഡെങ്കി, ബ്ലാക്ക് ഫംഗസ് തുടങ്ങി നിരവധി അസുഖങ്ങള്‍ക്ക് കൂടി പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കും.
Post Your Comments