റിയാദ്: സൗദി അറേബ്യക്ക് നേരെ വീണ്ടും വ്യോമാക്രമണം. രാജ്യത്തെ തെക്ക് കിഴക്കൻ നഗരമായ ഖമീസ് മുശൈത്തിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. യമനിൽ നിന്ന് സായുധ വിമത സംഘമായ ഹൂതികളാണ് സൗദിയ്ക്ക് നേരെ ആക്രമണം നടത്തിയത്. അറബ് സഖ്യസേന ആക്രമണം പ്രതിരോധിച്ചു.
Read Also: വിവാഹിതയായ യുവതിയുമായി രഹസ്യബന്ധം: പ്രഭാത നടത്തത്തിനിറങ്ങിയ മൂന്നംഗ സംഘം യുവാവിനെ തല്ലിക്കൊന്നു
ഹൂതികൾ വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ആളില്ലാ വിമാനങ്ങളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് അറബ് സഖ്യസേന തകർത്തു. ഹൂതികളുടെ ആക്രമണങ്ങളിൽ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ തങ്ങൾ എല്ലാ പ്രായോഗിക നടപടികളും സ്വീകരിക്കുകയാണെന്ന് അറബ് സഖ്യസേന വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണം നടന്നിരുന്നു. യമൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു തൊഴിലാളികൾക്ക് പരിക്കേറ്റു. ടെർമിനലിന്റെ മുൻഭാഗത്തെ ഗ്ലാസുകൾ തകരുകയും ചെയ്തു. ഹൂതികൾ തൊടുത്തു വിട്ട ഡ്രോൺ പ്രതിരോധ സേന തകർത്തിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ വിമാനത്താവളത്തിനുള്ളിൽ പതിച്ചിരുന്നു.
യമനിലെ സഅദയിൽ നിന്നാണ് ഡ്രോൺ എത്തിയതെന്നും സിവിലിയൻമാരെ ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കം യുദ്ധക്കുറ്റമാണെന്നും സഖ്യ സേന അറിയിച്ചിരുന്നു.
Post Your Comments