COVID 19KeralaLatest NewsNews

7000 കോവിഡ് മരണങ്ങൾ കൂടി ഉൾപ്പെടുത്തി സർക്കാർ, ഒന്നും മനപ്പൂർവമായിരുന്നില്ലെന്ന് വീണ ജോർജ്: പട്ടിക ഇനിയും വലുതാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴായിരം കൊവിഡ് മരണങ്ങൾ കൂടി ഔദ്യോഗികമായി പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ. മരണക്കണക്കിലെ കള്ളക്കളി പ്രതിപക്ഷം അടക്കമുള്ളവർ ചോദ്യം ചെയ്തതോടെയാണ് പുതിയ നടപടി. മേനി നടിക്കാൻ മരണങ്ങൾ ഒഴിവാക്കുന്നുവെന്ന് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ മരണങ്ങൾ കൂടി സർക്കാർ പട്ടികയിലേക്ക് ഉൾപ്പെടുത്തിയത്.

Also Reda:താലിബാന്‍ ആശയങ്ങളോട് ചേർന്ന് ഇറാൻ: പരസ്യചിത്രങ്ങളിൽ നിന്ന് സ്ത്രീകളെ വിലക്കി പുതിയ സെന്‍സര്‍ഷിപ്പ് നിയമം

സംസ്ഥാനതലത്തിൽ നിന്നും മരണം റിപ്പോർട്ട് ചെയ്യുന്നത് ജില്ലാതലത്തിൽ ഓൺലൈനാക്കി മാറ്റിയതിന് മുൻപുള്ള 7000 മരണങ്ങളാണ് വിട്ടുപോയതെന്ന് സർക്കാർ തുറന്നു സമ്മതിക്കുന്നു. പ്രതിപക്ഷ വിമർശനം കടുത്തതോടെയാണ് ഇവ പരിശോധിച്ചത്. സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണമുണ്ടായ 2020 മാർച്ച് മുതൽ റിപ്പോർട്ടിങ് ഓൺലൈനായ 2021 ജൂൺ വരെ 14 മാസങ്ങൾക്കുള്ളിൽ നടന്നതാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയ 7000 മരണങ്ങളും. ശരാശരി ഓരോ മാസവും 500 മരണം വീതം പുറത്തായി. കോവിഡ് പോസിറ്റിവ്‌ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സമയത്താണ് മരണകണക്കുകളും പുറത്തായത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണകണക്ക് 32809 ആയി ഉയർന്നു.

കണക്കുകൾ എല്ലാം മാർഗനിർദേശമനുസരിച്ചാണെന്നും കൃത്യമാണെന്നും പറഞ്ഞ സർക്കാർ ഇപ്പോൾ നിലപാടിൽ മായം ചേർത്തിരിക്കുന്ന. ഒന്നും മനപ്പൂർവമായിരുന്നില്ലെന്നാണ് സർക്കാർ വിശദീകരണം. രേഖകള്‍ പരിശോധിച്ചപ്പോഴാണ് പട്ടികയ്ക്ക് പുറത്തായ കൊവിഡ് മരണങ്ങളുടെ കാര്യം വ്യക്തമായതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button