അബുദാബി: കോവിഡ് വാക്‌സിൻ സ്വീകരിക്കാതെ സ്‌കൂളിൽ നേരിട്ടെത്തുന്ന 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് ആഴ്ച്ചയിലൊരിക്കൽ പിസിആർ പരിശോധന നിർബന്ധമാക്കി അബുദാബി. വാക്‌സിൻ എടുത്തവർ 30 ദിവസത്തിലൊരിക്കലും പിസിആർ എടുത്ത് ഗ്രീൻ പാസ് നേടണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. 2 ഡോസ് വാക്‌സിൻ എടുത്ത 16 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സ്‌കൂളുകളിലേക്ക് നേരിട്ടെത്താം.
Read Also: മരണ നിരക്ക് കുറയുന്നില്ല: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
വാക്‌സിനേഷനിൽ നിന്നും ഇളവ് ലഭിച്ചിട്ടുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 11 വയസ്സിനു താഴെയുള്ള കുട്ടികൾ മാസത്തിൽ ഒരിക്കൽ പിസിആർ പരിശോധന നടത്തേണ്ടതാണ്. വിദ്യാർഥികൾക്കുള്ള പരിശോധനയ്ക്കു സ്‌കൂളിൽ തന്നെ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനു സ്‌കൂളിൽ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ സ്‌കൂളുകൾക്ക് 2.5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും.
രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്ത് 28 ദിവസത്തിനു ശേഷമേ സ്‌കൂളിൽ നേരിട്ട് എത്താൻ അനുമതിയുള്ളൂ.
Post Your Comments